കൈരളി ഹംരിയ യുണിറ്റ് സംഘടിപ്പിച്ച , കൈരളി ഹംരിയ -ഹലാ മെഡിക്കൽ സെന്റർ സോക്കർ കപ്പിന് വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ബ്ളാക് ആൻഡ് വൈറ്റ് മസ്കറ്റ് ടീം ജേതാക്കളായി .ഫൈനലിൽ റോയൽ എഫ്.സി.സീബിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത് . മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ മഞ്ഞപ്പട ഒമാൻ, എഫ്.സി. മബേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി .
നേരെത്തെ ടൂർണമെന്റ് രക്ഷാധികാരി അഡ്വക്കെറ്റ് ഗിരീഷിന്റെ അധ്യക്ഷതയിൽ ഹംരിയ യൂണിറ്റ് സെക്രട്ടറി അനസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒമാനിലെ ശ്രീലങ്കൻ സ്ഥാനപതി സഫറുള്ള ഖാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു . നോര്‍ക്കാ ലീഗല്‍ അഡ്വൈസര്‍ അഡ്വ. ഗിരീഷ് കുമാർ , ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ , കൈരളി ജനറൽസെക്രട്ടറി ബാലകൃഷ്ണൻ കുന്നിമേൽ, ഇന്ത്യൻ സ്കൂൾ മസ്കറ്റ് മുൻ എസ്.എം.സി കൺവീനർ നിതീഷ് കുമാർ , ഗോപകുമാർ , സഹദ് , സിയാദ് ഉണിച്ചിറ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . നോക്ക്ഔട്ട് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ പതിനാറു ടീമുകൾ പങ്കെടുത്തു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി മഞ്ഞപ്പടയുടെ ലിസ്ബറിനെയും , മികച്ച ഗോൾകീപ്പറായി ബ്ലാക്ക് ആൻഡ് വൈറ്റിന്റെ ആസാദിനെയും തിരഞ്ഞെടുത്തു . ടൂർണമെന്റിൽ ആദായത്തിൽ നിന്നും ലഭിച്ച ഒരു ഭാഗം ഒമാൻ ക്യാൻസർ അസോസിയേഷന് സംഭാവന നൽകി . സീ പേൾ ജ്വല്ലറി മാർക്കറ്റിംഗ് മാനേജർ ഫാത്തിമയിൽ നിന്നും ഒമാൻ ക്യാൻസർ അസോസിയേഷൻ പ്രതിനിധി സുഹൈല അൽ ബലൂഷി സംഭാവന ഏറ്റുവാങ്ങി. അതോടൊപ്പം ഖത്തർ ലോകകപ്പിനോട് അനുബന്ധിച് കൈരളി ഹംരിയ നടത്തിയ പ്രവചന മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു . ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവര്ക്കും പ്രോഗ്രാം കൺവീനർ സിയാദ് ഉണിച്ചിറ നന്ദി പറഞ്ഞു