ഒമാനിലെ പല ഭാഗങ്ങളും തണുത്ത കാലാവസ്ഥ തുടരുന്നു . അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് താപനില ഒരു ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തിയതായി ഇന്നലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒമാനിലെ ഏറ്റവും ഉയർന്ന മലയായ ഇവിടെ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടുന്നത് , ഇന്നലെ രാവിലെ ഇവിടെ ഉയർന്ന താപനില 4 ഡിഗ്രി സെൽഷ്യസായിരുന്നു. നീണ്ട വാരാന്ത്യ അവധി മൂലം നിരവധി പ്രവാസികളും , സ്വദേശികളും തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ ഇവിടെ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ മാസം ആദ്യം, ജബൽ ഷംസിൽ ഒമാനിലെ ഏറ്റവും കുറഞ്ഞ താപനില 0.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു, എന്നാൽ ഈ ആഴ്ച അവസാനത്തോടെ ഇവിടെ പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലും
ഇന്ന് വളരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുണ്ട്, സായിക്കിൽ 8 ഡിഗ്രി സെൽഷ്യസും നിസ്വയിൽ 13 ഡിഗ്രി സെൽഷ്യസും ആണ് താപനില . അതെ സമയം തലസ്ഥാന നഗരിയായ മസ്കറ്റിൽ പരമാവധി താപനില 21 ഡിഗ്രി സെൽഷ്യസാണ് , രാത്രികാലങ്ങളിൽ തണുപ്പ് വർദ്ധിച്ചതോടെ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുടെ വിൽപ്പന വർദ്ധിച്ചു .
അതെ സമയം മിക്ക ഗവർണറേറ്റുകളിലും പ്രസന്നമായ കാലാവസ്ഥ ആയിരുന്നു . ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമാണ്