പി.ടി.കെ. ഷമീർ,സജി ഉതുപ്പാൻ, പി.പി. നിതീഷ് കുമാർ, കൃഷ്ണേന്ദു, സിജു തോമസ്, അജയ് രാ ജ് എന്നീ ആറു മലയാളികളുൾപ്പെ ടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.

ഒമാനിലെ ഇന്ത്യൻ സ് കൂൾ ബോർഡ് തെരഞ്ഞെടുപ്പി ലേക്ക് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം സജീവമാക്കി സ്ഥാനാർഥികൾ. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമൂഹ മാധ്യമങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയത്.

ഇതോടെയാണ് സ്ഥാനാർഥികൾ വാട്സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കിയത്.

പോസ്റ്ററുകളും ചെറു വിഡിയോകളുമാണ് കൂടു തൽ പേരും വോട്ടുറപ്പിക്കാനായി ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ തങ്ങളുടെ കാഴ്ചപ്പാടു കളും നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുമൊക്കെയാണ് പോസ്റ്ററിലൂടെയും വിഡിയോയിലൂടെയും സ്ഥാനാർഥികൾവോട്ട ർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

മുൻവർഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ നടത്തുന്നതിന് വിലക്കുണ്ടായിരുന്നു. എ ന്നാൽ, ഇത്തവണ ബന്ധപ്പെട്ട അ ധികൃതർ അനുമതി നൽകിയതോ ടെയാണ് സമൂഹ മാധ്യമങ്ങൾ ഉ പയോഗിക്കാൻ സ്ഥാനാർഥികൾ ക്ക്വഴിതെളിഞ്ഞത്.

സ്ഥാനാർഥി കളെ കുറിച്ച് കൂടുതൽ അറിയാ നായി തെരഞ്ഞെടുപ്പ് കമീഷന്‍റെ www.indianschoolsboardelection. org വെബ്സൈറ്റിലും സൗകര്യ മൊരുക്കിയിട്ടുണ്ട്. സ്ഥാനാർഥി കളുടെ പഠനം, പരിചയം, യോഗ്യ ത തുടങ്ങിയവയോടൊപ്പം തങ്ങ ളുടെ കാഴ്ചപ്പാടുകൾ അവതരിപ്പി ക്കുന്ന വിഡിയോയുംസൈറ്റിൽ ലഭ്യമാണ്.

അതേസമയം, വീടുകൾ കയറിയുള്ള വോട്ടുപിടിത്തവും പു രോഗമിക്കുകയാണ്. സ്ഥാനാർഥി കൾക്ക്നേരിട്ട്വോട്ടുചോദിക്കാ ൻ പറ്റാത്തതിനാൽ ഇവരെ പിന്തുണക്കുന്നവരാണ് വീടുകൾ കയറി പ്രചാരണം നടത്തുന്നത്. ജനുവ രി 21ന് ആണ് വോട്ടെടുപ്പ്.

അന്നു തന്നെ വിജയികളെയുംപ്രഖ്യാപി ക്കും. രാവിലെ എട്ടുമുതൽ വൈ കീട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം.

സജി ഉതുപ്പാൻ, പി.ടി.കെ. ഷമീർ, പി.പി. നിതീഷ് കുമാർ, കൃ ഷ്ണേന്ദു, സിജു തോമസ്, അജയ് രാ ജ് എന്നീ ആറു മലയാളികളുൾപ്പെ ടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എം.കെ. ദാമോദർ ആർ. കാട്ടി, ജിതേന്ദ്ര പാണ്ഡെ, മ ഹിപാൽ റെഡ്ഡി, പ്രഭാകരൻ കൃഷ്ണ മൂർത്തി, പ്രവീൺ കുമാർ, ഡോ. ശി വകുമാർ മാണിക്കം, സയിദ് അഹ്മ ദ് സൽമാൻ, വൃന്ദ സിംഗാൽ എ ന്നിവരാണ് മത്സര രംഗത്തുള്ള മ റ്റു സ്ഥാനാർഥികൾ. 15 അംഗ ഇ ന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് അഞ് അച് ംഗങ്ങളെയാണ് വോ ട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ത്. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പ ഠിക്കുന്ന വിദ്യാർഥികളുടെ രക്ഷി താക്കൾക്കു മാത്രമാണ് വോട്ടവ കാശമുള്ളത്.

7260 വിദ്യാർഥിക ൾ മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ഇവരുടെ 4963 ര ക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്. ഇത്തവണ 60 ശതമാനത്തിലധികം പേർ വോ ട്ടുചെയ്യുമെന്നാണ് സ്ഥാനാർഥിക ൾ കണക്കുകൂട്ടുന്നത്. ചുരുങ്ങിയ ത് 400ന് മുകളിൽ വോട്ട്നേടുന്ന വരായിരിക്കും ആദ്യ അഞ്ചു സ്ഥാ നങ്ങളിൽ എത്താൻ കഴിയുക.

വോ ട്ടെടുപ്പ് സുഗമമാകുന്നതിനുള്ള ന ടപടികൾ ബാബു രാജേന്ദ്രന്‍ ചെ യര്‍മാനായ തെരഞ്ഞെടുപ്പ് കമീ ഷന്‍റെനേതൃത്വത്തിൽ നടന്നുകൊ ണ്ടിരിക്കുകയാണ്. പ്രചാരണങ്ങ ൾക്കും മറ്റും നിർദേശങ്ങൾ നൽ കിയിട്ടുണ്ട്. ഇത്ലംഘിക്കുന്നവർ ക്കെതിരെ കർശന നടപടിയുണ്ടാ കും. കെ.എം. ഷക്കീല്‍, ദിവേഷ് ലു മ്പ, മൈതിലി ആനന്ദ്, എ.എ. അ വോസായ് നായകം എന്നിവരാണ് കമീഷന്‍ അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *