മസ്കത്ത്: പത്തനംതിട്ട തിരുവല്ല സ്വദേശി പുല്ലാടിലെ ഇല്ലത്തുപറമ്പിൽ ചന്ദ്രശേഖരൻ നായർ മകൻ അനിൽ കുമാർ (54) എറണാകുളം അമൃത ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
റൂവിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനിൽ കുമാർ തുടർ ചികിത്സക്കായി ജനുവരി രണ്ടിനാണ് നാട്ടിലേക്ക് പോയത്.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ്ങിന്‍റെ മെംബറായിരുന്ന അനിൽ കുമാർ 20 വർഷത്തോളമായി കുടുംബവുമൊത്ത് ഇന്ത്യൻ സ്കൂൾ ദാർസൈത്തിന് സമീപത്തായിരുന്നു താമസം.
മസ്കത്ത് അൽ ക്വയറിൽ സ്വകാര്യ സ്ഥാപനത്തിൽ ആണ് ജോലി അനുഷ്ടിച്ചിരുന്നത്.
മാതാവ്: രാധാമണിയമ്മ.
ഭാര്യ: ബിനു അനിൽ.
മക്കൾ: അഭിജിത്, ആദ്യത് (ഇരുവരും വിദ്യാർഥി, ദാർസൈത്ത് ഇന്ത്യൻ സ്കൂൾ).