ഗൾഫ് കപ്പ് ..സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി ഒമാൻ
അറേബ്യൻ ഗൾഫ് കപ്പ് ഗ്രൂപ്പ് ” എ ” യിലെ അത്യന്തം ആവേശകരവും, നാടകീയവുമായ നിർണ്ണായക മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് യെമനെ പരാജയപ്പെട്ടുത്തിയ ഒമാൻ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി . ഇന്നത്തെ മത്സരത്തോടെ നാല് പോയിന്റുമായി ഒമാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് . ജനുവരി 12 നു സൗദി അറേബിയയുമായുള്ള മത്സര ഫലം കൂടി നിർണ്ണായകമാണ് , ഈ മത്സരത്തിൽ തോൽക്കാതിരുന്നാൽ ഒമാന് സെമി ഫൈനലിൽ പ്രവേശിക്കാം അതോടൊപ്പം ഇറാഖ്-യെമൻ മത്സര ഫലംകൂടി ആശ്രയിച്ചായിരിക്കും സെമി ഫൈനൽ പ്രവേശനം തീരുമാനമാകുക. കനത്ത മഴയിൽ ഇന്ന് നടന്ന നിർണ്ണായക മത്സരത്തിന് ഇറങ്ങിയ ഒമാൻ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിക്കുന്ന രീതിയാണ് പുറത്തെടുത്തത് . കളിയുടെ രണ്ടാം മിനിറ്റിൽ യെമൻ പ്രതിരോധ താരം അലി ഫാദിയുടെ സെൽഫ് ഗോളിലൂടെ ഒമാൻ മുന്നിലെത്തിയെങ്കിലും പന്ത്രണ്ടാം മിനിറ്റിൽ അബ്ദുൽ വാസം അബ്ദുള്ള പെനാൽറ്റിയിലൂടെയും , മുപ്പതാം മിനിറ്റിൽ ഒമർ അബ്ദുള്ള യും നേടിയ ഗോളുകൾക്ക് യെമൻ ലീഡ് നേടി . എന്നാൽ മുപ്പത്തിയെട്ടാം മിനിറ്റിൽ അർഷാദ് സൈദും , നാല്പത്തിയേഴാം മിനിറ്റിൽ ഇസ്സാം അബ്ദുള്ളയിലൂടെയും ഒമാൻ നിർണ്ണായക ലീഡ് നേടി , തുടർന്ന് ഗോൾ മടക്കാനുള്ള യമന്റെ ശ്രമം ഇഞ്ചുറി ടൈമിൽ പെനാൽറ്റി യിൽ എത്തിയെങ്കിലും ഒമാൻ ഗോൾ കീപ്പർ ഇബ്രാഹിമിന്റെ തകർപ്പൻ സേവ് മൂലം ഗോൾ നേടാനായില്ല ….സൗദിയും, ഇറാഖും തമ്മിലുള്ള മത്സരം അൽപ്പ സമയത്തിനകം നടക്കും

Leave a Reply

Your email address will not be published. Required fields are marked *