മസ്കറ്റിലെ കൊടക്കൽ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മസ്കറ്റ് കൊടക്കൽ മഹല്ല് കൂട്ടായ്മയുടെ സംഗമം സംഘടിപ്പിച്ചു. ബർക്ക ഫാമിൽ നടന്ന പരിപാടിയിൽ മരുതോങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി പി അലി, അടുക്കത് മഹല്ല് സെക്രട്ടറി കെ പി അന്ദ്രു എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

യോഗത്തിൽ ടി പി മജീദ് അധ്യക്ഷത വഹിച്ചു. ടി പി നൗഫൽ സ്വാഗതം പറഞ്ഞു. പി കെ ഫൈസൽ, കെ ഓ ഫസൽ, അനസുദ്ധീൻ , കെ പി ജാസിം, കെ ഓ സഫീർ, പാലക്കുനി അഷറഫ്, ടി പി ഹാരിസ്, സഫ്വാൻ കൊടക്കൽ , സി വി നാസർ, ടി പി അഹമ്മദ് ഹാജി, സി പി മുഹമ്മദ്‌, മുനീർ കെ പി , അസിസ് , സമീർ പുളയുള്ളതിൽ എന്നിവർ പങ്കെടുത്തു

മസ്കറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊടക്കൽ മഹല്ല് നിവാസികളും കുടുംബവും പങ്കെടുത്ത പരിപാടിയിൽ കമ്പവലി, ഷൂട്ട് ഔട്ട്‌ തുടങ്ങി വിവിധ കലാ കായിക പരിപാടികൾ കൂടാതെ സുബൈർ വലകെട്ടാൻ, സുബൈർ കൊണ്ടോട്ടി എന്നിവരുടെ ഗാനമേളയും അരങ്ങേരി

കെ ഓ സമീർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *