ഇരുപത്തിയഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പിലെ ആദ്യ മത്സരത്തിൽ ഒമാൻ ആതിഥേയരായ ഇറാഖുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു . ഇതോടെ അടുത്ത മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണ്ണായകമായി .
തുല്യ ശക്തരുടെ പോരാട്ടത്തിൽ ഇരു ടീമുകൾക്കും ഒട്ടേറെ അവസരങ്ങൾ ലഭിച്ചു എങ്കിലും ആർക്കും ഗോൾ നേടാനായില്ല . ജനുവരി ഒൻപതിന് യെമനുമായാണ് ഒമാന്റെ അടുത്ത മത്സരം . അതെ സമയം ഒമാൻ ടീമിന്റെ പ്രകടനത്തിൽ കോച് ഇവാൻ ബ്രാൻകോവിക്ക് സംതൃപ്‍തി രേഖപ്പെടുത്തി .