മ​ത്ര കെ.എം.സി.സി‘ തൻഷീ​ത്ത് 2022 സം​ഗമം’ വാദികബീ​ർ മസ്ക​ത്ത്​ക്ല​ബിൽ നടന്നു. മ​സ്ക​ത്ത്​കെ.എം.സി.സി കേ​ന്ദ്രക​മ്മി​റ്റി ട്ര​ഷറർ പി.ടി.​കെ. ഷമീ​ർ ഉ​ദ്ഘാ​ടനം ചെയ്തു. സം​ഗമ​ത്തി​ൽ പ്ര​മുഖ വാഗ്മിപി.എം.എ. ഗഫൂർ മുഖ്യ​പ്ര​ഭാഷണം നട​ത്തി.

സാമൂഹിക ജീ​വിതത്തി​ൽ വ്യ​ക്തി​കൾ പാലി​ക്കേ​ണ്ടകടമക​ളെ സം​ബ​ന്ധി​ച് അച്​​ദ്ദേഹംസദസ്സി​നെ ഓർമ​പ്പെ​ടു​ത്തി. ഏരിയ പ്ര​സിഡ​ന്റ് സ്വാ​ദിഖ് അടൂർ അധ്യക്ഷത വഹിച്ചു. മ​​ത്ര കെ.എം.സി.സി കലാസം​ഘ​ത്തി​ന്റെ വിവിധ പരിപാടികളും നടന്നു. മ​സ്ക​ത്ത്​കെ.എം.സി.സി ആ​ക്ടി​ങ് സെ​ക്ര​ട്ടറി ഇബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, കേ​ന്ദ്രകമ്മി​റ്റി നേ​താക്കളായ നവാ​സ് ചെങ്ക​ള, അഷ്‌​റഫ് കിണവക്കൽ, ശമീ​ർ പാറയിൽ,അ​ഷ്റ​ഫ് റു​സൈ​ൽ, ഷാജഹാൻ, വിവിധ ഏരിയ ക​മ്മി​റ്റി നേ​താക്കൾ സം​ഗമ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

മ​ത്ര കെ.എം.സി.സി വനിത വി​ങ്ങി​ന്റെ നേ​തൃത്വ​ത്തി​ൽ അം​ഗങ്ങളും പ​​ങ്കെ​ടുത്തു. റാഷിദ് പൊ​ന്നാ​നി സ്വാ​ഗതവും നാസർ തൃശൂർ നന്ദി​യും പറഞ്ഞു. പ്രോ​ഗ്രാം ക​മ്മി​റ്റി കൺവീ​നർ ഷുഹൈ​ബ് ഇ​സ്മാ​യിൽ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷൗക്ക​ത്ത് ധർമടം, നാസർ പ​യ്യ​നൂർ, നിയാ​സ്കാപ്പാ​ട് ,റിയാ​സ് കൊ​ടുവ​ള്ളി, റാഷിദ് കാപ്പാ​ട്, ഫൈ​സൽ മാ​സ്റ്റ​ർ, കെ.വി. റഫീ​ഖ് എന്നി​വർ നേ​തൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *