റോയൽ ഒമാൻ പോലീസ് (ROP) എല്ലാ വർഷവും ജനുവരി 5 ന് പോലിസ് ദിനമായി ആചരിക്കുന്നു.
സൗമ്യമായ പെരുമാറ്റം കൊണ്ടും , കൃത്യതയോടെ ചുമതലകൾ നിർവഹിക്കുന്നതിനും രാജ്യത്തെ സ്വദേശികളെയും, വിദേശികളെയും സംരക്ഷിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് രാജ്യം ആദരവ് അർപ്പിക്കുന്ന ദിവസമാണ് റോയൽ ഒമാൻ പോലീസ് ദിനം .
ജനുവരി എട്ടിന് റോയല്‍ ഒമാന്‍ പൊലീസിന് വാര്‍ഷിക അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാല്‍, പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ സാധാരണ നിലയില്‍ ലഭ്യമാകുമെന്ന് ആര്‍.ഒ.പി പറഞ്ഞു.
ഇന്ന് നടക്കുന്ന വാർഷികദിനാഘോഷത്തിൽ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് അധ്യക്ഷത വഹിക്കും.
നിസ്വയിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പോലീസ് സയൻസസിന്റെ സൈനിക പരേഡ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുക സേനയുടെ പരമോന്നത കമാൻഡറായ സുൽത്താൻ ഹൈതം ബിൻ താരിക് അൽ സയീദ് റോയൽ ഒമാൻ പോലീസിന്റെ ആധുനിക വൽക്കരണത്തിനു ഒട്ടേറെ കാര്യങ്ങൾ ചെയ്യുകയും വ്യക്തമായ വിജയം നേടുകയും ചെയ്തു.
കുറ്റകൃത്യങ്ങൾ തടയാൻ തികച്ചും ആധുനിക ശാസ്ത്രീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ മുന്നേറ്റമാണ് റോയൽ ഒമാൻ പോലീസ് നടത്തിയിട്ടുള്ളത് . ലോകത്തു കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ , എല്ലാവർക്കും സമാധാനപൂർണ്ണമായി ജീവിക്കാൻ അനുയോജ്യമായ രാജ്യം എന്ന സ്ഥാനം ഒമാന് സ്ഥിരമായി നേടികൊടുക്കുന്നതിൽ റോയൽ ഒമാൻ പോലീസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ് .
പ്രകൃതി ക്ഷോഭ സമയത്തും , മഹാമാരിയുടെ സമയത്തും , ദൈനം ദിന ജീവിതത്തിലും ഒമാനിലെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാൻ അഹോരാത്രം യത്നിക്കുന്ന റോയൽ ഒമാൻ പൊലീസ് മികച്ച പോലിസ് സംവിധാനത്തിന് ഉത്തമ മാതൃകയാണ്.