മലപ്പുറം എടപ്പാൾ അയലക്കാട് ചിറക്കൽ ഖദീജ (60) സുവൈക്കിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. സന്ദർശന വിസയിൽ മകളുടെ അടുക്കൽ വന്നതായിരുന്നു. അസ്മ , സൈനബ എന്നിവരാണ് മക്കൾ. ഇസ്മായിൽ (സുവൈക്ക് ഫൈസൽ ഷോപ്പിംഗ് സെന്റർ ഉടമ), ഖാലിദ് എന്നിവർ മരുമക്കൾ ആണ്.
റോയൽ ഒമാൻ പോലീസും ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ സെക്രട്ടറിയും മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ട്രഷററുമായ ഷമീർ പി ടി കെ തർമത്ത് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ലുക്മാൻ കതിരൂർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. മൃതദേഹം നാളെ പുലർച്ചെ രണ്ട് മണിക്കുള്ള വിമാനത്തിൽ നാട്ടിലെത്തിച്ചു ഖബറടക്കും .