1978 ഇൽ സ്ഥാപിതമായ മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ ജനറൽബോഡി 30 /12 / 2022 ന് ,വെള്ളിയാഴ്ച ജുമുഅക്ക് ശേഷം റൂവി അൽ ഫയലാക്ക് റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ചു. ജനറൽബോഡിയിൽ മസ്കറ്റിലെ വിവിധ മേഖലകളിൽ നിന്നുമുള്ള ഒട്ടേറെ വെളിയംകോട് നിവാസികൾ പങ്കെടുത്തു. കോവിഡ് പ്രതിസന്ധിക്കു ശേഷം. 2020ൽ ഫെബ്രുവരിയിൽ നിലവിൽ വന്ന കമ്മിറ്റിയുടെ കീഴിലെ ആദ്യ ജനറൽ ബോഡിയാണ് ഇന്നലെ നടന്നത്. അബ്ദുൽ ഹക്കീം മുസ്ലിയാർ കൊല്ലംകോട് പ്രാർത്ഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി നാസർ സാഹിബ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റഫീഖ് സാഹിബ് അധ്യക്ഷനായിരുന്നു. മുസ്തഫ റഹ്മാനി പാലപ്പെട്ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ജോ:സെക്രട്ടറി മനാഫ് റിപ്പോർട്ട് അവതരിപ്പിക്കുകയും ജനറൽബോഡിയിൽ പങ്കെടുത്ത എല്ലാവരും അതിനെ ഐക്യകണ്ഠേന അംഗീകാരം നൽകുകയും ചെയ്തു. നിലവിലെ പ്രസിഡണ്ട് രക്ഷാധികാരിയുടെ അനുമതിയോടുകൂടി നിലവിലെ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് റിട്ടേണിംഗ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. സദസ്സ് ഒന്നാകെ ഐക്യകണ്ഠേന ഔദ്യോഗിക പാനലിലെ വ്യക്തികളെ മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ ഭാരവാഹിത്വം ചുമതലപ്പെടുത്തി.

പ്രസിഡണ്ടായി കെഎച്ച് റഷീദ് ജനറൽസെക്രട്ടറി അഷ്റഫ് ലക്കി വൈസ് പ്രസിഡണ്ട് നാസർ പിവി
ജോ: സെക്രട്ടറിഅബ്ദുൽ മനാഫ് സാഹിബ് ട്രഷറർ അബ്ദുൽ ജബ്ബാർ
എക്സിക്യൂട്ടീവ് അംഗങ്ങളായി അനീഷ് ടി വി സി, ശരീഫ് സി കെ അര്‍മാൻ, മുഹമ്മദാലി സോഹാർ, റസാഖ് പൊന്തു വീട്ടിൽ ,ഷാഫി മേനോത്ത് ,റിയാസ് കണിയാംപറമ്പിൽ രക്ഷാധികാരി
അഷ്റഫ് പകിടയിൽ എന്നിങ്ങനെ 11 അംഗ കമ്മിറ്റി നിലവിൽവന്നു.

Leave a Reply

Your email address will not be published. Required fields are marked *