ഒമാനിൽ ന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഗവർണ്ണറേറ്റുകളിൽ പെയ്യുന്ന മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . മഴ ഇന്നും തുടരും എന്നതിനാൽ തലസ്ഥാന നഗരിയിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കും . വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്റെറിലൂടെ ഇക്കാര്യം അറിയിച്ചത്

എന്നാൽ ഇന്ന് രാവിലെ മുതൽ മസ്കറ്റ് നഗരത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ട് . മുനിസിപ്പാലിറ്റി ജീവനക്കാർ റോഡുകളിൽ അടിഞ്ഞു കൂടികിടക്കുന്ന മണലും ചരലും നീക്കം ചെയുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുക ആണ് . കനത്ത മഴയിൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ജനങ്ങൾ ജാഗ്രത തുടരണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇന്ന് രാത്രിയോട് കൂടി മഴയ്ക്ക് പൂർണ്ണ ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചരിക്കുന്നതു .

Leave a Reply

Your email address will not be published. Required fields are marked *