ഖത്വറിൽ സമാപിച്ച ഫിഫ ലോകകപ്പിൽ വിജയികളായ അർജന്റീന ടീം ക്യാപ്റ്റൻ ലയണൽ മെസ്സി കിരീടം സ്വീകരിക്കമ്പോൾ അണിഞ്ഞ “ബിഷ്തി’ന്‌ ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.24 കോടി ഇന്ത്യൻ രൂപ) വാഗ്ദാനം ചെയ്ത് ഒമാൻ ശൂറ കൗൺസിൽ അംഗവും അഭിഭാഷകനുമായ അഹമ്മദ് അൽ ബർവാനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ലോകകപ്പ് കിരീട നേട്ടത്തിൽ സുൽത്താനറ്റിൽ നിന്ന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ധീരതയുടെയും വിവേകത്തിന്റെയും പ്രതീകമാണ് അറബിക് ബിഷ്ത. നിങ്ങൾ ധരിച്ച ബിഷ്ത തരികയാണെങ്കിൽ പകരം ഞാൻ നിങ്ങൾക്ക് ഒരു ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്യുന്നു- അൽ ബർവാനി ട്വീറ്റ് ചെയ്തു. “ഒരുപക്ഷെ, ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല. അതെനിക്ക് തരൂ. ഒരു മില്യൺ ഡോളർ തരാം. നിത്യസ്മാരകമായി സൂക്ഷിക്കാം’ അഹമദ് അൽ ബർവാനി ട്വീറ്റ്‌ചെയ്തു. കൂടുതൽ തുക ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാനും തയ്യാറെന്ന് അദ്ദേഹം പറഞ്ഞതായി ദി നാഷനൽ റിപ്പോർട്ട് ചെയ്തു.

മെസിയെ അണിയിച്ച ബിഷ്ത് ഒമാനിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഹമദ് അൽ ബർവാനിയുടെ ട്വീറ്റ്. പ്രമുഖരുള്പ്പെടെ നിരവധി പേരാണ് ഇതിനെ റീ ട്വീറ്റ് ചെയ്തും അഭിപ്രായം രേഖപ്പെടുത്തിയും ലൈക്കടിച്ചും രംഗത്തെത്തിയത്.
അതേസമയം, ലോകകപ്പ് കീരീടം ഏറ്റുവാങ്ങുമ്പോൾ ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി മെസിയെ “ബിഷ്ത്’ ധരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. വിമർഷനവുമായി യൂറോപ്യൻ മാധ്യമങ്ങൾ രംഗത്തെത്തിയെങ്കിലും ഭൂരിഭാഗം പേരും ഖത്വർ അമീറിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു. 

ഖത്വറിൽ ലോകകപ്പ് പ്രഖ്യാപിച്ചതു മുതൽ യൂറോപ്യൻ മാധ്യമങ്ങൾ നടത്തിയ വിദ്വേഷ പ്രചരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇത്.
അറബ് മേഖലയിൽ ഇവിടുത്തെ പൈതൃകവും പാരമ്പര്യവും അനുസരിച്ച് ഉന്നതപദവിയിലുള്ളവർ സവിശേഷ സന്ദർഭത്തിൽ മാത്രം ധരിക്കുന്ന വസ്ത്രമാണ് ബിഷ്ത്. ഭരണാധികാരികൾക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ശൈഖുമാരും വിവാഹം, പെരുന്നാൾ നമസ്‌കാരം, ജുമുഅ നമസ്‌കാരം എന്നിവക്കുമെല്ലാം മിഷ്ത് ധരിക്കുന്നു. അരികുകൾ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ബിഷ്ത് നിർമിക്കുക. 7.5 ലക്ഷത്തോളം രൂപയാണ് ഏറ്റവും മികച്ച രാജകീയ ബിഷ്തിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *