"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
എഫ് സി മബേല ചാംപ്യൻസ് ട്രോഫി സീബിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ റുസൈൽ കെഎംസിസി ജേതാക്കളായി. വ്യാഴാച രാത്രി തുടങ്ങിയ ടൂർണമെന്റ് വെള്ളിയാഴ്ച്ച ഒൻപത് വരെ തുടർന്നു. മത്സരത്തിന് മുന്നോടിയായി കെഎംസിസി റുസൈൽ സ്പോർട്സ് വിങ്ങിന്റെ ഫുട്ബോൾ ടീമിനുള്ള ജഴ്സി ഏരിയ സെക്രട്ടറി ഇസ്ഹാഖ് സ്പോർട്സ് കോഓർഡിനേറ്റർ നാസർ നാച്ചി ശിവപുരം, നൗഫൽ, ഫൈസൽ എന്നിവർക്ക് കൈമാറികൊണ്ട് പ്രകാശനം ചെയ്തു.