സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം പകർന്ന് ലോകമെമ്പാടും ക്രിസ്തുമത വിശ്വാസികൾ ഇന്ന് ക്രിസ്മസിനെ വരവേൽക്കും. ഒമാനിലെ വിശ്വാസികളും ക്രിസ്മസ് പൊലിമയോടെയാണ് ആഘോഷിക്കുന്നത്. സുൽത്താനേറ്റിലെ എല്ലാ ക്രിസ്തീയ ദേവാലയങ്ങളിലും ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയെയുമായി പ്രത്യേക ജനന ശുശ്രൂഷകൾ നടന്നു.
പ്രത്യേക ശുശ്രൂഷക്ക് നാട്ടിൽ നിന്നെത്തിയ തിരുമേനിമാരാണ് കാർമികത്വം വഹിക്കുന്നത്.
സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രി തീയൻ കാതോലിക ബാബ, മസ്ക ത് മാ ത്ർ ഗ്രിഗോറിയോസ് ഓർത്ത ഡോക്സ് മഹാ ഇടവകയിൽ സഭയുടെ കുന്നംകുളം ഭദ്രാസനാധിപൻ ഡോക്ടർ .ഗീവർഗീസ് മാർ യൂലിയോസ്, ഒമാൻ മാർത്തോമ ഇടവ കയിൽ ഡോ.യുയാക്കീം മാർ കോറിലോസ് സഫ്രഗൻ മെത്രാപ്പോ ലീത്ത തുടങ്ങിയവർ ക്രിസ്മസ് ശു ശ്രൂഷകൾക്ക് നേതൃത്വം നൽകും.
ആഘോഷത്തിന്‍റെ ഭാഗമായി പള്ളികളിൽ സന്ധ്യാ നമസ്കാരം നടന്നു. കുരുത്തോലകൾ ജ്വലിപ്പി ക്കുന്ന ചടങ്ങായ തീജ്വാല ശുശ്രൂ ഷയാണ് പിന്നീട് നടന്നത്. ഓശാ ന പെരുന്നാളിന് വിശ്വാസികൾ ക്ക് നൽകിയ കുരുത്തോലകൾ ഒ മ്പതുമാസം വീട്ടിൽ സൂക്ഷിച്ചശേ ഷം പള്ളിയിൽ തിരിച്ചേൽപിക്കു ന്ന ചടങ്ങാണ് തീജ്വാല ശുശ്രൂഷ. വിശുദ്ധ കുർബാനയും പള്ളികളി ൽ സ്നേഹവിരുന്നും നടന്നിരുന്നു.
ദൈവം ഭൂമിയിലേക്ക് ഇറ ങ്ങിവന്ന് മനുഷ്യർക്ക്രക്ഷ നൽ കി എന്ന സംഭവമാണ് ക്രിസ്മസി ലൂടെ ആചരിക്കുന്നതെന്നും നാ മും താഴേക്കിടയിലുള്ളവരിലേക്ക് ഇറങ്ങിച്ചെന്ന് മാതൃക കാണിക്കാ ൻ സന്നദ്ധമാവണമെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലി യോസ് മാർത്തോമ മാത്യൂസ് ത്രി തീയൻ കാതോലിക്ക ബാവ പറ ഞ്ഞു. സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ നടന്ന ക്രിസ്മസ് പരിപാടിയിൽ സംസാ രിക്കുകയായിരുന്നു അദ്ദേഹം. കു ന്നംകുളം മെത്രാപ്പോലീത്ത ഡോക്ടർ. ഗീവർഗീസ് മാർ യൂലിയോസും പരിപാടിയിൽ സംബന്ധിച്ചു. ഇട വക വികാരി ബേസിൽ തോമസ് അധ്യക്ഷത വഹിച്ചു. വിവിധ സഭ പ്രതിനിധികളായ വർഗീസ് മാത്യൂസ്, പനീർ എസ്. വില്യം, അഗസ്റ്റിൻ മാൾ, സുനിൽ ബേബി എന്നിവർ സംസാരിച്ചു. മാത്യു മാമൻ സ്വാഗതവും ജോസ ഫ് വർഗീസ് നന്ദിയുംപറഞ്ഞു. തീ ജ്വാല ശുശ്രൂഷക്ക് കാതോലിക്ക ബാവ നേതൃത്വം നൽകി. നൂറുക ണക്കിന് വിശ്വാസികൾ പരിപാടി കളിൽ സംബന്ധിച്ചു. ക്രിസ്മസിനെ വരവേൽക്കാൻ പള്ളിയും പരിസരവും മനോഹ രമായി അലങ്കരിച്ചിരുന്നു. സുനു ജോൺ, വിജു മോൻ വർഗീസ്, അ ബ്രഹാം കെ.ജി എന്നിവർ നേതൃ ത്വം നൽകി.
ക്രിസ്മസിന്‍റെ ഭാഗമായ വീട് സന്ദർശനം, സമ്മാനങ്ങൾ കൈമാ റൽ തുടങ്ങിയ ചടങ്ങുകൾ ഇന്നാണ് നടക്കുക. ക്രിസ്മസ് ഗാനം, ടാബ്ലോ തുടങ്ങിയ കലാപരിപാടിക ളും കരോളുകളും പള്ളി അങ്കണ ങ്ങളിൽ നേരത്തേ നടന്നിരുന്നു.
ആഘോഷത്തിന്‍റെ ഭാഗമായി മലയാളികളടക്കമുള്ള പ്രവാസികൾ വീടുകളിലും താമസ ഇടങ്ങളിലും നക്ഷത്രങ്ങളും വിളക്കുകളും കൊണ്ട് നേരത്തേ തന്നെ അല ങ്കരിച്ചിരുന്നു. സംഘടനകളും കൂ ട്ടായ്മകളും ക്രിസ്മസ് ആഘോഷ ങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ആ ഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മിഠായികളുമായി ക്രിസ്മസ് അപ്പൂപ്പന്മാരും രംഗത്തുണ്ടാവും. വൈവിധ്യ വിഭവങ്ങൾ നിറയുന്ന നസ്രാ ണിസദ്യ ആഘോഷത്തിന്‍റെ പ്രധാന ഭാഗമാണ്.
സസ്യേതര വിഭ വങ്ങളായിരിക്കും മുഖ്യ ഇനങ്ങ ൾ. നിരവധി ഹോട്ടലുകളിൽ ക്രി സ്മസ് ഭക്ഷ്യവിഭവങ്ങൾ വിളമ്പു ന്നുണ്ട്.