മസ്കത്ത്: തൃശ്ശൂർ ഊരകം സ്വദേശി താഴത്ത് ഹൗസിൽ രാമകൃഷ്ണൻ മകൻ രാജഗോപാൽ ടി ആർ (50) ഹൃദയാഘാതം മൂലം മസ്കത്ത്, ഗാലയിൽ മരണപ്പെട്ടു.
രാജഗോപാൽ ജോലി ആവശ്യാർത്ഥം രണ്ടു മാസം മുമ്പാണ് നാട്ടിൽ നിന്നും ഒമാനിൽ എത്തിയത്.
മാതാവ്: വൽസല.
സഹോദരങ്ങൾ: നടരാജൻ, വിശ്വനാഥൻ, പരേതനായ ഗിരീഷ്.
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു