"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കെഎംസിസി ന്യൂ സലാല ഏരിയ കമ്മിറ്റി നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കൃത്യമായി പ്രവചിച്ച കെ എം റഷീദ് എന്ന വയനാട് സ്വദേശിയാണ് വാർത്തയിൽ ഇടം നേടിയത്. ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രവചനം നടത്തിയിരുന്നു. ഓൺലൈനിൽ നടത്തിയ മത്സരത്തിൽ ആയിരത്തോളം മലയാളികൾ പങ്കെടുത്തിരുന്നു. ഒരേ ഒരാൾ മാത്രമാണ് ശരിയുത്തരം നൽകിയത്. രണ്ടും മൂന്നും സ്ഥാനക്കാരെ മുൻകൂട്ടി പറഞ്ഞ 87 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി.
ഒന്നാം സ്ഥാനം നേടിയ കെ എം റഷീദിനെ ന്യൂ സലാല കെഎംസിസി ആദരിക്കുകയും സ്മാർട്ട് ഫോൺ സമ്മാനമായി നൽകുകയും ചെയ്തു. രണ്ടാം സ്ഥാനം നേടിയ അഷ്കർ ഗോൾഡ് കോയിൻ കരസ്ഥമാക്കി. മൂന്നാം സമ്മാനമായ മിക്സി അൻഫാസ് നേടി. പ്രവചന മത്സരത്തിന്റെ അവസാന തിയതി ക്വർട്ടർ ഫൈനൽ മത്സരത്തിന്റെ മുമ്പായിരുന്നു.
ഇത്രയും ആളുകൾ പങ്കെടുക്കുന്ന ഒരു മത്സരം സലാലയിൽ ആദ്യമായിട്ടായിരുന്നു നടക്കുന്നത്. പ്രത്യേക സംവിധാനത്തിലൂടെ കെഎംസിസി നടത്തിയ മത്സരത്തിൽ ആവേശപൂർവ്വം പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും ന്യൂ സലാല ഏരിയ കെഎംസിസി നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് നിസാർ മുട്ടുങ്ങലും ജനറൽ സെക്രട്ടറി നാസർ കൊക്കൂരും പറഞ്ഞു.