അൽവുസ്ത ഗവർണറേറ്റിൽ സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. പൈതൃക, ടൂറിസം മന്ത്രാലയം ചെക്ക് അക്കാദമി ഓ ഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ആർക്കിയോളജിയിൽ നിന്നുള്ള പുരാവസ്തു സംഘവു മായി സഹകരിച്ച് നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയത്.

അൽ വുസ്ത ദുകം വിലായ ത്തിലെ നാഫൂൺ പുരാവസ്തു സൈറ്റിലായിരുന്നു ഉത്ഖനനം. ഇവിടത്തെ കുഴിയിൽനിന്ന് മൺ പാത്രങ്ങൾ, ചെമ്പുവസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ സൂ ക്ഷിച്ചിരുന്ന പാത്രം തുടങ്ങിയ വയാണ് കണ്ടെത്തിയത്. ഇത് ഇരുമ്പുയുഗത്തിലെ ബി.സി ഒ ന്നാം സഹസ്രാബ്ദത്തിൽനിന്നു ള്ളതാണെന്നാണ് കരുതുന്നതെ ന്ന്പൈതൃക, ടൂറിസം മന്ത്രാല യം പ്രസ്താവനയിൽ പറഞ്ഞു.

ഏകദേശം 155 പുരാവസ്തു അ വശിഷ്ടങ്ങളാണ് നഫൂൺ മേഖ ലയിൽ കണ്ടെത്തിയത്. ഇവയി ൽ ശിലാലിഖിതങ്ങളും ശവകുടീ രങ്ങളും ഉൾപ്പെടുന്നുണ്ട്. മതപ രമായ ആചാരങ്ങൾക് ഉക് പയോ ഗിച്ചിരുന്നതായി കരുതപ്പെടുന്ന പിരമിഡ് ആകൃതിയിലുള്ളമൂന്നു നിവർന്നുനിൽക്കുന്ന കല്ലുകൾ ചേർന്നതാണ് ഇവ ഓരോന്നും.

Leave a Reply

Your email address will not be published. Required fields are marked *