"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സലാലയിൽ നിന്ന് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന ആദ്യ വെളിച്ചണ്ണ ബ്രാന്റ് ആയ സലാല കോക്കനട്ട് ഓയിൽ ഒമാനിലെ രണ്ടാമത്തെ ഔട്ട്ലെറ്റ് മസ്കറ്റ് സീബ് വിലായത്തിലെ അൽഹൈലിൽ പ്രമുഖ വ്യവസായികളായ നാസർ പെരിങ്ങത്തൂരും (സലാല കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ) അഹമദ് കബീറും ചേർന്ന് ഉൽഘാടനം ചെയ്തു.
നൂറു ശതമാനം ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്ന സലാല കോക്കനട്ട് ഓയിലിന്റെ മസ്‌കറ്റിലെ ആദ്യ ഔട്ട്ലെറ്റ് കൂടിയാണ് ഉൽഘാടനം ചെയ്യപ്പെട്ടത് . അൽഹൈൽ ചൈന സെന്ററിനടുത്തുള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനു സമീപമാണ് സ്ഥാപനം പ്രവത്തനം ആരംഭിച്ചത്. രണ്ട് മലയാളി യുവ സംരംഭകരാണ് സലാല കോകനട്ട് ഓയിൽ എന്ന ബ്രാന്റ് വിപണിയിലെത്തിക്കുന്നത്.
തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന ആദ്യ വെളിച്ചെണ്ണ ബ്രാൻഡ് ആണ് സലാല കോക്കനട്ട് ഓയിൽ. സലാലയിൽ പഠിച്ചു വളർന്ന പെരിങ്ങത്തൂർ സ്വദേശിയായ നിഷാം നാസറും കോട്ടയം എരുമേലി സ്വദേശി ഷഹീർ അഹമ്മദ് കബീറുമാണ് ഈ സംരംഭത്തിന് പിന്നിൽ.
നൂറു ശതമാനം ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കുക വഴി ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണം കൂടി ലക്ഷ്യമിടുന്നതായി സംരംഭകരായ നിഷാം നാസറും ഷഹീർ അഹമ്മദ് കബീറും ഇന്സൈഡ് ഒമാനോട് പറഞ്ഞു. വെളിച്ചെണ്ണ കൂടാതെ പീനട്ട് ഓയിൽ , എള്ളെണ്ണ , ബദാം എന്ന എന്നിവയും ഇവരുടെ ഔട്ലെറ്റിൽ ലഭ്യമാണ്.
ഉദ്ഘാടന ചടങ്ങിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.