അടുത്തയാഴ്ച ആദ്യം ഒമാനിലെ കാലാവസ്ഥയെ അന്തരീക്ഷ ന്യൂനമർദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറൽ പ്രത്യേക പ്രസ്താവനയിൽ അറിയിച്ചു.
അടുത്ത ശനിയാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കുന്ന പ്രഭാവം തിങ്കളാഴ്ച വരെ തുടരും. മറ്റൊന്ന് വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ബാധിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കും. തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ രാത്രിയിലും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറൽ കാലാവസ്ഥയുടെ തുടർച്ചയായ വിലയിരുത്തൽ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തതായും ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തു.