വിമാനത്താവളങ്ങളിൽ വീണ്ടും കോവിഡ് പരിശോധന

ഗുജറാത്തിലും ഒഡീഷ്യയിലും ആണ് ഇന്ത്യയിൽ ഈ രോഗം സ്ഥിരീകരിച്ചത്

ചൈനയിൽ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമിക്രോൺ വകഭേദം ഇതുവരെ നാല് പേർക്കാണ് സ്ഥിരീകരിച്ചത്. ഗുജറാത്തിലും ഒഡിഷയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേർക്കും അസുഖം ഭേദമായെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇതേ വകഭദേം യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്, യുകെ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിരുന്നു.  അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോർട്ട്. 

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വീണ്ടും കൊവിഡ് പരിശോധന ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

അതേസമയം, ചൈനയും യുഎസും ഉൾപ്പെടെ 5 രാജ്യങ്ങളിൽ കോവിഡ് തിരിച്ചുവരുന്നുവെന്ന വാർത്തകൾക്കിടെ, രാജ്യത്ത് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്നത് തടയാനാണിത്.

ഇന്നു മുതല്‍ Random Covid Test നടത്തുമെന്നും ആരോഗ്യ മന്ത്രാലയം

കോവിഡ് പൂർണമായും രാജ്യത്തുനിന്ന് പോയിട്ടില്ല. അതിനാൽ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് വ്യാപനവും സംബന്ധിച്ചുള്ള അവലോകനവും യോഗത്തിൽ നടന്നു. 

പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം ആക്കിയേക്കും

Leave a Reply

Your email address will not be published. Required fields are marked *