ഒമാനില്‍ അടുത്ത വര്‍ഷം വാറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്നും ആദായ നികുതി 2023ല്‍ നടപ്പാക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. 2023ലേക്കുള്ള ബജറ്റ് സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. നാസര്‍ അല്‍ മഅ് വലിയാണ് ഇക്കാര്യം അറിയിച്ചത്. എണ്ണ വില വര്‍ധന അടക്കമുള്ള ഘടകങ്ങള്‍ കാരണം 2022ല്‍ നിര്‍ണായക വളര്‍ച്ച നേടാന്‍ സമ്പദ്ഘടനക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു

2023 ബജറ്റിന്റെ പ്രാഥമിക കണക്ക് പ്രകാരം സര്‍ക്കാറിന്റെ മൊത്തം ചെലവഴിക്കല്‍ 12.950 ബില്യന്‍ ഒമാന്‍ റിയാല്‍ ആയിരിക്കും. ബജറ്റ് കമ്മി 130 കോടി റിയാല്‍ ആയിരിക്കും. മൊത്തം വരുമാനത്തിന്റെ 11 ശതമാനവും ജി ഡി പിയുടെ മൂന്ന് ശതമാനവും വരുമിത്. ബജറ്റ് പ്രകാരം മൊത്തം വരുമാനം 11.650 ബില്യന്‍ റിയാല്‍ ആയിരിക്കും. ശരാശരി പ്രതിദിന എണ്ണയുത്പാദനം ദിവസം 1.175 മില്യന്‍ ബാരല്‍ ആയിരിക്കും. ബാരലിന് ശരാശരി 55 ഡോളര്‍ ആണ് കണക്കാക്കിയത്. ഈ വര്‍ഷം അവസാനം വരെയുള്ള എണ്ണയുടെ ശരാശരി വില കണക്കാക്കിയത് ബാരലിന് 94 ഡോളര്‍ എന്നാണ്. ഇതുവഴി 14.234 ബില്യന്‍ റിയാല്‍ വരുമാനമുണ്ടാകും. ചെലവാകട്ടെ 13.88 ബില്യന്‍ റിയാലും. മിച്ചമാകുന്നത് 1.146 ബില്യന്‍ റിയാല്‍ ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *