മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ 32-ാം വാര്‍ഷികാഘോഷം വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സ്‌കൂളില്‍ നടന്നു. ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു. മുസന്ന വിലായത്തില്‍ നിന്നുള്ള മജ്‌ലിസ് ശൂറ അംഗം അമര്‍ സാലിം മുഹമ്മദ് അല്‍ മര്‍ദൂഫ് അല്‍ സാദി പ്രത്യേക അതിഥിയായിരുന്നു. ബോര്‍ഡ് ഓഫ് ഡയരക്‌ടേഴ്‌സ് ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ മാണിക്കം വിശിഷ്ടാതിഥിയായിരുന്നു. സിറാജുദ്ദീന്‍ നഹ്‌ലത്ത്, അശ്വിനി സവ്‌റികര്‍ (ഡയര്‍ക്‌ടേഴ്‌സ് ഇന്‍ചാര്‍ജ് മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍), സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മടത്തൊടിയില്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍, വിശിഷ്ടാതിഥികള്‍, പ്രത്യേക ക്ഷണിതാക്കള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്‌കൂളിലെ 270 വിദ്യാര്‍ഥികള്‍ അണിനിരന്നുകൊണ്ട് ആലപിച്ച സ്വാഗതഗാനത്തോടുകൂടി വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പ്രിന്‍സിപ്പലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ അവതരണം അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു. പുരസ്‌കാര വിതരണ ചടങ്ങില്‍ സ്‌കൂളില്‍ 25, 20, 10വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും ജീവനക്കാരെയും, പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അഭിനന്ദിച്ചു. തുടന്ന് സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ ‘അറോറ 2022’, സ്‌കൂള്‍ മാഗസിന്‍ ‘സ്‌പെക്ട്രം 2022’ എന്നിവയുടെ പ്രകാശനവും നടന്നു. സ്‌കൂളില്‍ സ്മാര്‍ട് ബോര്‍ഡുകള്‍ സംഭാവന ചെയ്ത ആറ് സ്‌പോസര്‍മാരെയും സ്‌കൂളിന്റെ വളര്‍ച്ചയില്‍ നിസ്തുല സേവനം നടത്തിയ മുന്‍ പ്രസിഡന്റ് സിദ്ദീഖ് ഹസ്സനെയും മുഖ്യാതിഥി അഭിനന്ദിച്ചു.

സ്‌കൂളിലെ സാഹോദര്യ മനോഭാവത്തെ അംബാസിഡര്‍ തന്റെ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. അറിവ് സമ്പാദിക്കാനുള്ള ആഗ്രഹത്തോടെ വിദ്യാര്‍ഥികളെ വളര്‍ത്താനും ആഗോളവത്കരണത്തിന്റെ മൂല്യം അവരില്‍ രൂപപ്പെടുത്താനും സ്‌കൂള്‍ അധികൃതരെ ഉദ്‌ബോധിപ്പിച്ചു. ബോര്‍ഡ് പരീക്ഷകളില്‍ തങ്ങളുടെ കഴിവ് തെളിയിക്കാന്‍ വിദ്യാര്‍ഥികളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ പ്രത്യേകതകളെക്കുറിച്ചു ചെയര്‍മാന്‍ തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. സ്‌കൂളിന്റെ ഊര്‍ജസ്വലതയെയും സുസ്ഥിരമായ പ്രയത്‌നങ്ങളെയും ഡയരക്‌ടേഴ്‌സ് ഇന്‍ചാര്‍ജ് അഭിനന്ദിക്കുകയും കൂടുതല്‍ സംഭവബഹുലവും മഹത്തായതുമായ ഒരു അക്കാദമിക് സെഷന്‍ ആശംസിക്കുകയും ചെയ്തു. എം.ടി. മുസ്തഫ മുഖ്യാതിഥിക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കും ഉപഹാരം സമ്മാനിച്ചു.

തുടര്‍ന്നു വേദിയില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഘഗാനം, നാടോടിനൃത്തം. ഫ്രീസ്റ്റൈല്‍ ഡാന്‍സ്, കേരള കലാരൂപങ്ങള്‍, മൈം തുടങ്ങിയ വിവിധ പരിപാടികള്‍ കാണികളെ ആനന്ദഭരിതരാക്കി. സ്‌കൂള്‍ ഗാനത്തോടെ കലാസന്ധ്യയ്ക്ക് തിരശ്ശീല വീണു. മുഖ്യാതിഥിയും മറ്റ് എല്ലാ വിശിഷ്ടാതിഥികളും കലാപരിപാടികളുടെ സമന്വയത്തെയും വിദ്യാര്‍ഥികളും അധ്യാപകരും നടത്തുന്ന അശ്രാന്തപരിശ്രമത്തെയും വളരെയധികം അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *