ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച അബ്ദുൽ ലതീഫ് ഉപ്പളയെ സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഒമാനിൽ ഇത് ആദ്യമായാണ് വിദേശികൾക്ക് ചേംബർ ഓഫ് കൊമേഴ്‌സ് പോലുള്ള സർക്കാർ മന്ത്രാലയത്തിലേക്ക് പ്രാതിനിധ്യം ലഭിക്കുന്നത്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ അനുമോദന പത്രം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അബ്ദു ലത്തീഫ് ഉപ്പളയ്ക്ക് കൈമാറി. മസ്‌കത്ത് മലപ്പുറം ജില്ലാ പ്രസിഡന്റും ബദർ അൽ സമ ഡയറക്ടറും കൂടിയായ പി. എ. മുഹമ്മദ്, മസ്‌കത്ത് കെഎംസിസി ഹരിത സാന്ത്വനം ചെയർമാൻ മുജീബ് കടലുണ്ടി, കെഎംസിസി നേതാക്കളായ റഫീഖ് ശ്രീകണ്ഠപുരം, മുഹമ്മദ് വാണിമേൽ, ഗഫൂർ താമരശ്ശേരി, നജീബ് കുനിയിൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *