"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സ്റ്റാർ ഇവെന്റ്സിന്റെ ബാനറിൽ സ്നേഹതീരം മസ്കത്ത് അണിയിയിച്ചൊരുക്കുന്ന സ്റ്റാർ ഷോ 2022 താരും തളിരും മെഗാ ഇവന്റ് ഡിസംബർ 23ന് ഖുറം ആംഫി തിയേറ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുരേഷ് ഗോപി, നവ്യാ നായർ, ഹണി റോസ്, ലക്ഷ്മി നക്ഷത്ര ഉൾപ്പെടെ ചലച്ചിത്ര, സീരിയൽ രംഗത്തെ നിരവധി താരങ്ങളും സംഗീത, നൃത്ത രംഗത്തെ പ്രതിഭകളും പങ്കെടുക്കും.
സ്നേഹതീരം കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങേറും. രണ്ട് മുതൽ അഞ്ച് റിയാൽ വരെ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 2019ൽ രൂപീകരിച്ച സ്നേഹതീരം മസ്കത്ത് കൂട്ടായ്മ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും കാരണ്യ പ്രവർത്തനങ്ങളിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊവിഡിന് ശേഷം കൂട്ടായ്മ സജീവമായി മുന്നോട്ടു പോവുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. സ്നേഹതീരം മസ്കത്തിന്റെ അമരക്കാരൻ ശ്രീകുമാർ കൊട്ടാരക്കര, ടെക്നിക്കൽ കോർഡിനേറ്റർ സുവിഷ്, ബോർഡ് അംഗം ശശിധരൻ, അജീഷ്, ശ്രീലത സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു