റോയല്‍ ഒമാന്‍ പൊലീസ് കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും മസ്‌കത്തില്‍ ചര്‍ച്ച നടത്തി. മസ്‌കത്തില്‍ ഇരു വിഭാഗങ്ങളും പുതിയ സഹകരണ കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വിരേന്ദ്രര്‍ സിംഗ് പതാനിയയുടെ നേതൃത്വത്തുള്ള സംഘം ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലും പരിശീലന കേന്ദ്രവും സന്ദര്‍ശിച്ചു.

മസ്‌കത്തില്‍ നടന്ന നാലാമത് ചര്‍ച്ചാ സെഷന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വിരേന്ദ്രര്‍ സിങ് പതാനിയയും ആര്‍ഒപി കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി സൈഫ് അല്‍ മുഖ്ബലിയും നേതൃത്വം നല്‍കി. മേഖലയിലെ സുരക്ഷാ വിഷയങ്ങളും ഇരു രാഷ്ട്രങ്ങളുടെയും പൊതുതാൽപര്യ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു

കടല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പരിശോധനകള്‍ വ്യാപിപ്പിക്കുന്നതിനും മലിനീകരണം തടയുന്നതിനും ഇരു രാഷ്ട്രങ്ങളുടെയും കോസ്റ്റ് ഗാര്‍ഡ് വിഭാഗങ്ങള്‍ ചേർന്നു പ്രവര്‍ത്തിക്കും. ചര്‍ച്ചയില്‍ ഉന്നതതല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *