"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ സെക്രട്ടറിയായി ഷമീർ പി ടി കെയെ തിരഞ്ഞെടുത്തു. ഇന്നലെചേർന്ന് സോഷ്യൽ ക്ലബ് ഭാരവാഹി യോഗത്തിലാണ് തീരുമാനം. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മുൻ സാമൂഹിക ക്ഷേമ സെക്രട്ടറി പി എം ജാബിറിന്റെ ഒഴിവിലേക്കാണ് ഷമീർ പി ടി കെയെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഒമാനിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും സാംസ്കാരിക മേഖലകളിലും ജീവകാരുണ്യ പ്രവ ർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഷമീർ നിലവിൽ വിവിധ സാമൂഹിക, സാംസ്കാരിക സംഘനടകളിലും കൂട്ടായ്മകളിലും നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു വരുന്നുണ്ട്. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ട്രഷററായി ഷമീർ പി ടി കെ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെ ടുപ്പിലും ഷമീർ പി ടി കെമത്സര രംഗത്തുണ്ട്