ലേഖനം : ഷിബു ഖാൻ , മസ്കറ്റ്

ലോക രാജ്യങ്ങളിൽ വെച്ച് വലിപ്പത്തിൽ 164 ആം സ്ഥാനം മാത്രമാണ് അറബ് രാജ്യമായ ഖത്തറിനു ഉള്ളത്.അവർക്ക് വേൾഡ് കപ്പ് ഫുട്ബാൾ വേദി കൊടുത്ത അന്ന് മുതൽ തന്നെ പാശ്ചാത്യ- സവർണ വരേണ്യ വർഗ്ഗങ്ങൾ അത് ഏത് വിധേനയും തകർക്കാൻ ഉള്ള പദ്ധതികളുമായി തക്കം പാർത്തു നടക്കുകയാണ്.അതിൻ്റെ ഭാഗമായി ലോകകപ്പ് ഉദ്ഘാടന ചടങ്ങ് തന്നെ ബഹിഷ്കരിച്ചു കൊണ്ട് മാധ്യമ ഭീമനായ ബിബിസി മുന്നിൽ തന്നെ നിന്നു.ഖത്തറിനെതിരെ ലോക വ്യാപകമായി വലിയ പ്രചരണങ്ങൾ നടന്നു.

ലോക പ്രശസ്ത ഗായികയായ ഷാക്കിര ഉദ്ഘാടന വേദിയിൽ താൻ പാട്ട് പാടില്ല എന്ന് പ്രഖ്യാപിച്ചു.ഇംഗ്ലീഷ് ഫുട്ബാൾ ടീം ലോക കപ്പിൽ പങ്കെടുക്കില്ല എന്ന് പ്രഖ്യാപിച്ചു. അതിനു അവർ സ്റ്റേഡിയങ്ങളിലെ മദ്യ നിരോധനം,സ്വവർഗ അനുരാഗികൾക്ക് ഖത്തർ ഏർപെടുത്തിയ നിയന്ത്രണം എന്നൊക്കെ ഉള്ള പല കാരണങ്ങളും പറഞ്ഞു.പല പ്രമുഖ യൂറോപ്യന്മാരും ഖത്തർ ലോകകപ്പിൽ നിന്നും വിട്ടു നിൽക്കും എന്ന് പ്രഖ്യാപിച്ചു.പക്ഷേ ഖത്തർ അവരുടെ നിലപാടിൽ തന്നെ ഉറച്ചു നിന്നു.യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ലോകകപ്പ് നടന്നപ്പോൾ അവരുടെ രീതികളിലും സംസ്കാരങ്ങളിലും മാറ്റം വരുത്തണമെന്ന് ഒരു ലോക രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടില്ല എന്നും അതുപോലെ തങ്ങളുടെ നിലപാടുകളിലും സംസ്കാരങ്ങളിലും മാറ്റം വരുത്തണമെന്ന് പറയാൻ നിങ്ങൾക്കും അവകാശമില്ലെന്നും ഖത്തർ ഉറച്ച നിലപാട് സ്വീകരിച്ചതോടെ പാശ്ചാത്യ സവർണ വർഗങ്ങൾക്ക് അവരുടെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ട് പോകേണ്ടി വന്നു.

ഉദ്ഘാടന ചടങ്ങിൽ തന്നെ ഖത്തർ തങ്ങളുടെ നിലപാട് പ്രകടിപ്പിച്ചു കൊണ്ട് ഒരു കറുത്ത വർഗകാരനെയും ഒരു ഭിന്ന ശേഷിക്കാരനെയും ഉത്ഘാടകരാക്കി ക്ഷണിച്ചു കൊണ്ട് ചടങ്ങ് വ്യത്യസ്തമാക്കി. ഫുട്ബാൾ ആരാധകർക്ക് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സൗകര്യങ്ങൾ ഒരുക്കി നൽകി ലോക കപ്പ് ആരാധകർക്ക് ഖത്തർ വലിയ ആദരവ് നൽകി.

പാശ്ചാത്യരായ ഫുട്ബാൾ ആരാധകർക്ക് വലിയ ഞെട്ടൽ ഉണ്ടാക്കിയത് ഖത്തർ ഒരുക്കിയ നൂതനമായ സൗകര്യങ്ങൾ കണ്ട് ആയിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് നുണ ആണ് എന്നും
അത്പോലെ അല്ല ഖത്തറിലെ കാര്യങ്ങള് എന്ന് അവിടെ വന്ന ഫുട്ബാൾ ആരാധകര് ലോകത്തോട് വിളിച്ചു പറഞ്ഞു.ഇത്രയും നല്ല രീതിയിൽ നടന്ന ഒരു ലോകകപ്പ് ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നും ഖത്തർ നൽകുന്ന ആദരവും അവരുടെത് ഉന്നതമായ സംസ്കാരം ആണെന്നും അവർ പറയുന്നു.ഖത്തർ ഭരണ കൂടത്തെയും അറബ് സംസ്കാരത്തെയും അവർ പ്രകീർത്തിക്കുന്നു.

വലിപ്പത്തിലൊന്നും വലിയ കാര്യമില്ലെന്നും ഇചാശക്തിയും നിശ്ചയധാർഢ്യവും ഉണ്ടെങ്കിൽ എന്തിനെയും അതിജീവിക്കാൻ കഴിയുമെന്നും ഖത്തർ ലോകത്തെ പഠിപ്പിച്ചു.അതിനു അടിവരയിട്ടു കൊണ്ട് ഫുട്ബാളിൽ ശിശുക്കളായ സൗദി അറേബ്യയിൽ നിന്നും വമ്പന്മാർ ആയ അർജൻ്റീനയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.പെരുമയിലൊന്നും വലിയ കാര്യമില്ലെന്നും എത്ര വലിയ
വമ്പന്മാർക്കും അടിപതറാൻ വലിയ സമയം വേണ്ടെന്നും ചെറിയ സംഘങ്ങൾക്കും വലിയ കാര്യങ്ങള് ചെയ്യാൻ പറ്റും എന്നുമുള്ള സന്ദേശം ആ തോൽവി ലോകത്തിന് നൽകി.ലോക ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരുപാട് വലിയ ചരിത്ര സത്യങ്ങൾ ലോക ജനതയെ ബോധ്യപ്പെടുത്തിയ ഒരു ലോകകപ്പ് ആണ് കടന്നു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *