"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി. മൊബേല ഹൽബൻ ഫാമിൽ വെച്ച് നടന്ന പരിപാടിയിൽ നൂറോളം പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൊടുവള്ളി മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകർ തമ്മിൽ കാണാനും സൗഹൃദം പുതുക്കാനുമുള്ള വേദിയായി മാറി.
പരിപാടി മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്‌ഘാടനം ചെയ്തു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യാഥിതിയായിരുന്നു. സൈനുദ്ധീൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി നേതാക്കളായ എ.കെ.കെ. തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, ബി. എസ്. ഷാജഹാൻ, കരീം, മുഹമ്മദലി ഫൈസി, ടി.പി. മജീദ്, സലീം അന്നാര, എന്നിവർ സംസാരിച്ചു. റംഷാദ് താമരശ്ശേരി സ്വാഗതവും ഗഫൂർ കുടുക്കിൽ നന്ദിയും പറഞ്ഞു.