"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി നേതാക്കൾക്ക് ഗാല കെഎംസിസി യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഗാല കെഎംസിസി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗാല ഏരിയ കെഎംസിസി പ്രസിഡന്റ് ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ച യോഗം മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് ഉത്‌ഘാടനം ചെയ്തു. ഗാല ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി ഖലീൽ വടശ്ശേരി സ്വാഗതം പറഞ്ഞു. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ , ട്രഷറർ ഷമീർ പി ടി കെ , ഹരിത സാന്ത്വനം കൺവീനർ മുജീബ് കടലുണ്ടി , അഷറഫ് കിണവക്കൽ, ഷാജഹാൻ അൽ ഖുവൈർ , ഷമീർ പാറയിൽ, വാഹിദ് ബർക്ക, നവാസ് ചെങ്കള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കേന്ദ്ര കമ്മറ്റി നേതാക്കളെ ഷാൾ അണിയിച്ചു മൊമെന്റോ നൽകിയും ഗാല കെഎംസിസി യുടെ വിവിധ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
ഗാല ഏരിയ കെഎംസിസി ട്രഷറർ മഹ്മൂദ് സിറ്റിസൺ നന്ദി പറഞ്ഞു.