സൂർ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 38-ാം വർഷ 33-ാം വാർഷിക ജനറൽ ബോഡി യോഗം പ്രസിഡൻ്റ് യു.പി മൊയ്തീൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ദാറുൽ ഖുർആൻ മദ്റസയിൽ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു,
അഡ്വ. സഈദ് കുത്തുപറമ്പ് യോഗം ഉൽഘാടനം ചെയ്തു. സെക്രട്ടറി നാസർ മൗലവി തലയാട് വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
ബഹു, സമസ്തയുടെ ആദ്യശ വിശുദ്ധിയിലായി നാല് ദശാബ്ദക്കാലം സൂറിലെ പ്രവാസി മുസ്ലിം സഹോദരങ്ങൾക്ക് ദീനി നേതൃത്വം നൽകിവരുന്നു,
പുണ്യദിനങ്ങൾ, മയ്യിത്ത് നിസ്കാരം, പാവപ്പെട്ടവർക്ക് ധനസഹായം തുടങ്ങിയ മത ചിട്ടയോടെ സംഘടനയുടെ ആരംഭകാലം മുതൽ നടന്ന് വരുന്നു,
പ്രവർത്തകരുടെ ആത്മീയ പുരോഗതി ലക്ഷ്യം വെച്ച് മാസാന്ത ദിക്റ്, സ്വലാത്ത്, മജ്ലിസ് നൂർ, ഉദ്ബോധന ക്ലാസുകൾ, പ്രവാസികളുടെ മക്കൾക്കായി മത വിദ്യ നുകരാൻ ബഹു. സമസ്തയുടെ 7978-ാം നമ്പർ അംഗീകാരമുള്ള ദാറുൽ ഖുർആൻ മദ്റസ, ഏത് സമയത്തും പ്രവർത്തനസജ്ജമായി ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവയെല്ലാം സംഘടയുടെ പ്രവർത്തനത്തിൻ്റെ ഭാഗമാണ്,
ജനറൽ ബോഡി ചേരുന്നതിന്ന് മുമ്പ് കണക്കുകൾ പുറത്തു നിന്ന് ഓഡിറ്റ് ചെയ്ത് പ്രസ്തുത ഓഡിറ്റ് റിപ്പോർട്ട് ജനറൽ ബോഡിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന സൂറിലെ ഏക സംഘടയാണ് സൂർ കേരള മുസ് ലിം ജമാഅത്ത്.
പുതിയ ഭാരവാഹികളായി യു.പി മൊയ്തീൻ മുസ്ലിയാർ പ്രസിഡൻ്റ്, ബശീർ ഫൈസി കൂരിയാട്, ഫൈസൽ ആലപ്പുഴ, ഹംസ വാളക്കുളം വൈ. പ്രസിഡൻ്റുമാർ ആബിദ് മുസ്ലിയാർ എറണാകുളം ജനറൽ സെക്രട്ടറി, ശിഹാബ് വാളക്കുളം, നാസർ മൗലവി തലയാട്, ശറഫുദ്ധീൻ കൊടുങ്ങല്ലൂർ ജോ. സെക്രട്ടറിമാർ മൊയ്തീൻ കുട്ടി നെല്ലായ ട്രഷറർ എന്നിവരെ ഭാരവാഹികളായും മുസ്ഥഫ കൊളപ്പുറം, അഡ്വ. സഈദ് കൂത്തുപറമ്പ, മുഹമ്മദ് വൈലത്തൂർ, അബ്ദുൽ ബശീർ വടക്കാഞ്ചേരി, അബ്ദുൽ ലത്തീഫ് നല്ലളം, അബ്ദുൽ റഷീദ് കണ്ണൂർ, അബ്ദുൽ നാസർ കണ്ണൂർ, നവാസ് അബ്ദുൽ ആലപ്പുഴ, അബ്ദുൽ അസീസ് തൃശ്ശൂർ എന്നിവർ മെമ്പർമാരായും തെരെഞ്ഞെടുക്കപ്പെട്ടു,
സെക്രട്ടറി നാസർ മൗലവി സ്വാഗതവും ആബിദ് മുസ്ലിയാർ നന്ദിയും പറഞ്ഞു.