മസ്കറ്റ് കെ.എം.സി.സി മബേല ഏരിയ കമ്മറ്റി ഒമാനിലെ മുഴുവൻ പ്രവാസി മലയാളികൾക്കും വേണ്ടി ഖത്തർ ലോകകപ്പ് 2022 പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം ആദ്യ പ്രവചനം നടത്തികൊണ്ട് മബേല നേതാജി ഫുട്ബാൾ ക്ലബ്ബ് ഫൗണ്ടർ ബാലകൃഷ്ണൻ വലിയാട്ട് മസ്ക്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് പോയിക്കര സാഹിബിന്റെ സാന്നിദ്ധ്യത്തിൽ അൽ ഹൈൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ നിർവ്വഹിച്ചു.
ഉൽഘാടന ചടങ്ങിൽ മബേല കെഎംസിസി നേതാക്കളായ സലീം അന്നാര,യാക്കൂബ് തിരൂർ,അസ്ലം ചീക്കോന്ന്, ശാക്കിർ പുത്തൻചിറ, ഷാഫി ബേപ്പൂർ, നേതാജി താരങ്ങളായ രഞ്ജിത്ത്, വരുണ്‍ സി.എ തുടങ്ങി മറ്റു താരങ്ങളും പങ്കെടുത്തു.
പ്രവചന മത്സരത്തിൽ
ഒന്നാം സമ്മാനമായി ഗോൾഡ് മെഡലും. രണ്ടാം സമ്മാനമായി സിൽവർ മെഡലുമാണ് ഒരുക്കിയിരിക്കുന്നത്.
ഗൂഗിൾ ഫോം ലിങ്ക് വഴി യാണ് ഉത്തരങ്ങൾ അയക്കേണ്ടത്
ലിങ്ക്????
ഉത്തരങ്ങൾ അയക്കേണ്ട അവസാന തിയ്യതി: ഡിസംബർ 10 ശനി രാത്രി 10 മണി.