ക്രിക്കറ്റ്​ ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയേറ്റാൻ ലെജൻഡ്​ ക്രിക്കറ്റ്​ ലീഗിന് ​ ഒമാൻ വീണ്ടും വേദിയാകുന്നു. 2023 ഫെ​ബ്രുവരി 27മുതൽ മാർച്ച്​ എട്ടുവരെ നടക്കുന്ന മത്സരങ്ങൾ ഒമാനിലും ഖത്തറിലുമായിരിക്കും നടക്കുക. ആദ്യ രണ്ടു പതിപ്പുകളിലെ ഉ​ജ്വല വിജയത്തിന്​ ശേഷം ലെജൻഡ്​ ലീഗ്​ ക്രിക്കറ്റ്​ മാസ്​റ്റേഴ്​സ്​ (എൽ.എൽ.സി മാസ്​റ്റേഴ്​സ്​) എന്നപേരിലാണ്​ മൂന്നാം പതിപ്പ്​ ആരാധകരിലേക്ക്​​ എത്തുന്നത്​.

ക്രിസ് ഗെയ്ൽ, ഇയോൻ മോർഗൻ, ഗൗതം ഗംഭീർ, ഹർഭജൻ സിങ്​, ഷെയ്ൻ വാട്സൺ, യൂസഫ് പത്താൻ തുടങ്ങി 60ഓളം ഇതിഹാസ താരങ്ങൾ ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ് എന്നീ ടീമുകൾക്കായി പാഡണിയുമെന്നാണ്​ കരുതുന്നത്​. ആദ്യ പതിപ്പ്​ മസ്കത്തിലും രണ്ടം പതിപ്പ്​ ഇന്ത്യയിലുമായിരുന്നു നടന്നിരുന്നത്​. കോവിഡിന്‍റെ നിഴലിലായിട്ടും ആദ്യപതിപ്പിന്​ മികച്ച പ്രതികരണമാണ്​ ഒമാനിൽനിന്ന്​ ലഭിച്ചത് . ഇത്തവണ കോവിഡ്​ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ കാണികൾക്ക് പ്രവേശനവും ഉണ്ടാകും. ​ഒരുകാലത്ത്​ ടി.വികളിലൂടെ കണ്ടിരുന്ന താരങ്ങളെ നേരിട്ട്​ കാണാനുള്ള അവസരമാണ്​ ഒമാനിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ്​ പ്രേമികൾ.

2020 ലെ ലോകകപ്പ്​ ക്രിക്കറ്റ്​ ട്വന്‍റി 20 ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പായിരുന്നു ലെജൻഡ്​ ക്രിക്കറ്റിന്‍റെ പ്രഥമ പതിപ്പിന്​ ഒമാനെ പരിഗണിച്ചിരുന്നത്​. ലോകകപ്പിനായി ഒരുങ്ങാൻ കുറച്ച്​ സമയമാണ്​ ഒമാന്​ ലഭിച്ചത്. എന്നാൽ അതിനുള്ളിൽതന്നെ മികച്ച സൗകര്യമൊരുക്കി ലോകമാമാങ്കം വിജയകരമായി നടത്താൻ ഒമാന്​ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *