സൂർ കെഎംസിസി  35-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായി കെഎംസിസി ഫെസ്റ്റ് 2022 , ഡിസംബർ 01വ്യാഴം,രാത്രി 7 മണി മുതൽ സൂർ റോയൽ ഓഡിറ്റോറിയത്തിൽ നടക്കും.

പരിപാടിയോടനുബന്ധിച്ചു മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് ഉത്‌ഘാടനം ചെയ്യുന്ന പൊതു സമ്മേളനത്തിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ടറി ഭരണസമിതി അംഗവും ബദർ അൽ സമ ആശുപത്രി മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ് ഉപ്പള വിശിഷ്ട അതിഥി ആയി പങ്കെടുക്കും. അഡ്വക്കേറ്റ് ഫാത്തിമ തഹ്‌ലിയ മുഖ്യ പ്രഭാഷണം നടത്തും

വിവിധ കലാപരിപാടികളും ആദിൽ അതു, ഗഫൂർ കുട്യാഡി പട്ടുറുമാൽ ടീമിന്റെ ഗാനമേളയും അരങ്ങേറും

Leave a Reply

Your email address will not be published. Required fields are marked *