"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
റൂവി കെഎംസിസി ഒമാന്റെ അമ്പത്തിരണ്ടാം ദേശീയ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു , റൂവി സൂഖിൽ അഞ്ഞൂറുകണക്കിനാളുകൾക്കുള്ള പായസ വിതരണം നടത്തി,
രാത്രി 9 മണിക്ക് റൂവി കെഎംസിസി ഓഫീസിൽ നടന്ന പരിപാടിയിൽ പുതുതായി തിരഞ്ഞെടുത്ത മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കൾക്ക് ഗംഭീര സ്വീകരണം നൽകി , മസ്കറ്റ് കെഎംസിസി മുൻ ജനറൽ സെക്രട്ടറി പി എ വി അബൂബക്കർ ഹാജി സ്വീകരണ പരിപാടി ഉത്ഘാടനം ചെയ്തു , പരിപാടിയിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ , കേന്ദ്ര കമ്മിറ്റി ട്രഷറർ പി ടി കെ ഷമീർ , കേന്ദ്ര ഭാരവാഹികളായ അഷ്‌റഫ് കിണവക്കൽ ഷമീർ പാറയിൽ , എ കെ കെ തങ്ങൾ , നവാസ് ചെങ്കള , നൗഷാദ് കാക്കേരി , ഹാരിസ് പി ടി പി , ഹുസ്സൈൻ വയനാട് , ഉസ്‌മാൻ പന്തല്ലൂർ , ഇബ്രാഹിം ഒറ്റപ്പാലം , തുടങ്ങിയവർ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു
ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ 35 വർഷം പ്രവാസജീവിതം നയിക്കുന്ന മജീദ് പഴയങ്ങാടി , തുണ്ടിയിൽ അമ്മദ് സാഹിബിനെയും റൂവി കെഎംസിസി ചടങ്ങിൽ ആദരിച്ചു ആദരിച്ചു , ഇവർക്കുള്ള മൊമെന്റോ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം സാഹിബ് , എ കെ കെ തങ്ങൾ , പി എ വി അബൂബക്കർ സാഹിബ് നൽകി
റൂവി കെഎംസിസി ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചു കെഎംസിസി പ്രവർത്തകർ ഒമാന്റെ അമ്പത്തിരണ്ടാം ദേശീയ ദിനം ആഘോഷിച്ചു