"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
52ാം ദേശീയദിനം പ്രൗഢമായി ആഘോഷിച്ച് ഒമാൻ ജനത. സ്വദേശികൾക്കൊപ്പം വിദേശികളും ദേശീയദിനത്തെ ആവേശത്തോടെ വരവേറ്റു.
സലാല അൽ നാസർ സ്‌ക്വയറിൽ നടന്ന സൈനിക പരേഡിന് സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് കാർമികത്വം വഹിച്ചു. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പോലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ അണനിരന്നു.