ദേശീയദിനാഘോഷം: അൽ അമറാത് പാർക്കിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. 

പാർക്കിലേക്ക് എത്താനാവാതെ മടങ്ങിയവർ നിരവധി.

കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ ഒഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ദേശീയദിനാഘോഷത്തിനായി അൽ അമറാത് പാർക്കിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. നാളിതുവരെ കാണാത്ത ജനക്കൂട്ടമാണ് ഇന്ന് പാർക്കിൽ ദൃശ്യമായത്. എട്ടുമണി കണക്കാക്കി ലേസർ പ്രദർശനം കാണാൻ എത്തിയ നിരവധിപേർക്ക് പാർക്കിലേക്ക് എത്താനായില്ല. ബോഷർ അമരാത് ജബൽ പാതയുടെ അരികിൽ മലമുകളിൽ ലേസർ പ്രദർശനം കാണാൻ നിരവധി പേർ തമ്പടിച്ചു.

വൈകിട്ട് നാലുമണി മുതൽ പാർക്കിൽ ആഘോഷങ്ങൾ സജീവമായിരുന്നു. പരമ്പരാഗത ഒമാനി ആഘോഷങ്ങൾ. ലേസർ പ്രദർശനം എന്നിവയെലാം ദേശീയ ദിനത്തിന്റെ മാറ്റുകൂട്ടി. സ്വദേശികളും വിദേശികളും അടക്കം വാൻ ജന പങ്കാളിത്തത്തിന് അൽ അമറാത് പാർക്കിലേ ദേശീയ ദിന ആഘോഷങ്ങൾ സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *