"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
52-ാമത് മഹത്തായ ദേശീയ ദിനത്തോടനുബന്ധിച്ച് പൗരന്മാർക്കും താമസക്കാർക്കും സുൽത്താൻ ദേശീയ ദിന ആശംസകൾ നേർന്നു. ഈ മഹത്തായ അവസരത്തിന്റെ സന്തോഷകരമായ തിരിച്ചുവരവിനായി അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു. സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരികിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രി സഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുൽത്താൻ
രാജ്യത്തെ വാഹന ഉടമകൾക്ക് ദേശീയദിന സമ്മാനമായി ഇന്ധനവില നിയന്ത്രണം തുടരാനുള്ള തീരുമാനമെടുത്തു. 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വർഷം അവസാനം വരെ തുടരും. സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരികിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ കുറക്കാനും ചില ഫീസുകൾ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രി സഭ അംഗീകാരം നൽകി. സുൽത്താൻ സായുധ സേനയിൽ നിന്ന് വിരമിച്ചവരുടെ ഭവന വായ്പാ പദ്ധതികൾ ഒഴിവാക്കും. 450 റിയാലിൽ താഴ മാസ വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
തൊഴിൽ നഷ്ടപ്പെട്ട ഒമാനി ജീവനക്കാർക്ക് അടുത്ത വർഷം ജൂൺവരെ തൊഴിൽ സുരക്ഷ നൽകാനും സുൽത്താൻ ഉത്തരവിട്ടു. 2012 ബാച്ചിലെ ഒമാൻ സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ നൽകാനും സൂൽത്താൻ ഉത്തരവിട്ടു. സിവിൽ സർവിസ് സ്കീമിലും മറ്റ് വിഭാഗങ്ങളിലുംപെട്ട പ്രമോഷന് യോഗ്യത ഉള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. അടുത്ത വർഷം മുതലാണ് ആനുകൂല്യങ്ങൾ നിലവിൽ വരിക
അടുത്ത മൂന്ന് വർഷക്കാലത്തേക്കുള്ള സാമ്പത്തിക മേഖലയിലെ സുസ്തിരക്കും പുരോഗത്തിക്കുമായല ദേശീയ പദ്ധതി ആരംഭിക്കാനും നിർദ്ദേശിച്ചു. അടുത്ത മാസം 25 നടക്കുന്ന മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ മന്ത്രിസഭ വിലയിരുത്തി. ഇതിനായി ബന്ധപ്പെട്ടവർ നടത്തുന്ന ശ്രമങ്ങളെ സുൽത്താൻ പ്രശംസിച്ചു.
ഒമാൻ വാർത്ത ഏജൻസി യെ ഉദ്ധരിച്ച പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.