"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് സലാല സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്തു നിന്നും ഒമാൻ ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ റാലിയിൽ സലാല കെഎംസിസി ശ്രദ്ധേയമായി.
ദഫ് മുട്ട്, കോൽക്കളി എന്നിവയുടെ അകമ്പടിയോടെ കെഎംസിസിയുടെ ബാനറിന് കീഴിൽ നൂറുകണക്കിന് അംഗങ്ങളാണ് പങ്കെടുത്തത് കെഎംസിസി കേന്ദ്ര കമ്മറ്റി നേതാക്കളായ നാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, നാസർ കമ്മൂന, ആർ കെ അഹമ്മദ്, അബ്ദുൽഹമീദ് ഫൈസി,NK ഹമീദ് കല്ലാച്ചി,അലി ഹാജി, കാസിം കോക്കൂർ,
ഇബ്രാഹീം AK,അനസ് ഹാജി, ജാബിർ ശരീഫ്, എന്നിവർ നേതൃത്വം നൽകി. റാലിയിൽ മുനീർ മുട്ടുങ്ങൾ നേതൃത്വം നൽകിയ കോൽക്കളിയും മദ്രസത്തുൽ സുന്നിയ്യ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ്മുട്ടും ശ്രദ്ധ ആകർഷിച്ചു. ഒമാൻ രാജ്യത്തെയും ഹിസ്മെജസ്റ്റി സുൽത്താൻ ഹൈത്തം എന്നിവരെ പ്രകീർത്തിച്ചുകൊണ്ട് എൻ.കെ ഹമീദ് വിളിച്ച മുദ്രാവാക്യം ഏറ്റുപറഞ്ഞ് കെഎംസിസി പ്രവർത്തകർ വീഥിയിലൂടെ കടന്നുപോയത് ഏവരാലും ശ്രദ്ധിക്കപ്പെട്ടു.
ഒമാൻ ഗവൺമെൻ്റ് അധികൃതർ സലാല കെഎംസിസിക്ക് അഭിനന്ദനം അർപ്പിച്ചു.
റാലി വിജയിപ്പിച്ച പ്രവർത്തകർക്ക് കേന്ദ്ര കമ്മറ്റി പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂർ,
ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ നന്ദി അറിയിച്ചു.