ഒമാന്റെ അമ്പത്തി രണ്ടാം ദേശീയ ദിനത്തോടനുബന്ധിച്ച് സലാല വാലി ഓഫീസ് സംഘടിപ്പിക്കുന്ന ഐക്യാദാർഢ്യ മാർച്ച് ഇന്ന് വൈകിട്ട് നടക്കും
മാർച്ചിൽ സ്വദേശികളെ കൂടാതെ സലാലയിൽ വസിക്കുന്ന പ്രവാസികളും പങ്കാളികളാകും.
52 മത് ഒമാൻ നാഷണൽ ഡേക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇന്ന് നടക്കുന്ന കമ്മ്യൂണിറ്റി ഘോഷയാത്രയിൽ സലാല കെഎംസിസിയും പങ്കെടുക്കും . വ്യാഴാഴ്ച 3.30 ന് സലാല ഖാബൂസ് ഗ്രാൻഡ് മസ്ജിദിന്റെ സമീപത്തു നിന്നും (NBO ബേങ്ക് എതിർ വശം)
ആരംഭിക്കുന്ന ഘോഷയാത്രയിൽ കെഎംസിസി യുടെ ബാനറിന് പിറകിൽ കഴിയുന്ന എല്ലാ അംഗങ്ങളും പങ്കു ചേരണമെന്ന് സലാല കെഎംസിസി ആവശ്യപ്പെട്ടു
. മാർച്ചിൽ ഇന്ത്യൻ സമൂഹം സോഷ്യൽ ക്ലബ്ബിന്റെ ബാനറിൽ അണിനിരക്കുമെന്ന് പ്രസിഡന്റ് രാകേഷ് കുമാർ ജാ അറിയിച്ചു. ഇതിനായി എല്ലാ ഇന്ത്യക്കാരും വൈകിട്ട് 3.45ന് സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്ത് എത്തിച്ചേരണം.
സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് ഹാഫ പാലസിലാണ് അവസാനിക്കുക. ഇക്കുറി ദേശീയ ആഘോഷം സലാലയിൽ നടക്കുന്നതിനാൽ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നഗരം മുഴുവൻ കൊടി തോരണങ്ങൾ കൊണ്ടും അലങ്കാര വിളക്കുകളാലും നിറഞ്ഞിരിക്കുകയാണ്.