"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഖത്തർ ലോകകപ്പിന് മുന്നോടിയായി നാളെ നടക്കുന്ന ഒമാൻ-ജർമ്മനി അന്തർദേശീയ സൗഹൃദ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . നാളെ രാത്രി ഒൻപതു മണിക്ക് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലെക്സിൽ ആണ് മത്സരം .
നവംബർ 23 ബുധനാഴ്ചയാണ് ലോകകപ്പിൽ ജർമ്മനിയുടെ ആദ്യ മത്സരം . ഏഷ്യൻ രാജ്യവുമായാണ് ആദ്യ മത്സരം എന്നതിനാൽ ഒമാനുമായുള്ള മത്സരത്തെ ഏറെ ഗൗരവത്തോട് കൂടിയാണ് കാണുന്നത് എന്ന് ജർമ്മൻ കോച്ച് ഹാൻസി ഫ്ലിക്ക് പറഞ്ഞു. അതെ സമയം കരുത്തരായ ജർമ്മനിയുമായി കളിക്കുന്നത് ഒമാൻ ദേശീയ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ഒമാൻ ദേശീയ ഫുട്ബോൾ ടീം കോച്ച് ബ്രാൻകോ ഇവൻകോവിക്കും പറഞ്ഞു .
രാജ്യം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ മികച്ച വിജയം നേടാൻ ശ്രമിക്കുമെന്ന് കോച്ച് പറഞ്ഞു.
📸 منتخبنا الوطني الأول يكمل جاهزيته لمواجهة نظيره الألماني، بحصة مسائية رسمية على أرضية الملعب الرئيسي لمجمع السلطان قابوس الرياضي ببوشر. pic.twitter.com/dhtH88xwUq
— OFA - Official Page (@OmanFA) November 15, 2022