മികച്ച പുസ്തകങ്ങൾ കാലത്തെ പുരോഗതിയിലേക്കും നന്മയിലേക്കും വഴി നടത്തുമെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ അഭിപ്രായപ്പെട്ടു. ഷാർജ അന്തർദേശീയ പുസ്തകമേളയിൽ ഒമാനിലെ സജീവ സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് ഹസ്സന്റെ 100 നവോത്ഥാന നായകർ എന്ന പുസ്തകം കോൺഗ്രസ് നേതാവും, യു ഡി എഫ് കൺവീനറുമായ എം.എം. ഹസന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാനം സൃഷ്ടിച്ച സാമൂഹിക അവസ്ഥയെ തമസ്ക്കരിക്കാൻ ശ്രമിക്കുന്ന വിധ്വംസക ശക്തികളെ ദുർബലപ്പെടുത്തുവാൻ ഈ ചരിത്രത്തിനാകുമെന്നും സിദ്ദീഖ് ഹസൻ ചെയ്തത് ചരിത്രപരമായ പ്രവർത്തനമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. മികച്ച സംഘാടകനും , ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകനുമായ സിദ്ദിക്ക് ഹസ്സൻ വരും തലമുറയ്ക്ക് നൽകിയ വലിയൊരു സംഭാവനയാണ് ഈ പുസ്തകം എന്നും
അതുകൊണ്ട് തന്നെ സിദ്ദിഖ് ഹസ്സനോട് യുവ തലമുറ കടപ്പെട്ടിരിക്കുന്നു എന്ന് ചടങ്ങിൽ സംബന്ധിച്ച യു,ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പറഞ്ഞു .

നേരത്തെ ഐ. എം വിജയൻ കെ പി സി സി വൈസ് പ്രസിഡൻ്റ് വി.ടി.ബൽറാമിനു നൽകി പുസ്തക പരിചയപ്പെടുത്തൽ നടത്തിയിരുന്നു. ചsങ്ങിൽ റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മൊഹ്ദീൻ മുഖ്യാഥിതിയായിരുന്നു. ശങ്കരാചാര്യർ മുതൽ ഖദീജ പനവേലിൽ വരെയുള്ള നായകരെ ചിത്രീകരിക്കുന്ന ഈ കൃതി കുട്ടികൾ നിർബന്ധമായും വായിക്കേണ്ടതാണെന്ന് വി.ടി.ബൽറാം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. റഹീം, അദ്ധ്യക്ഷത വഹിച്ചു.പ്രമുഖ പ്രവാസി വ്യവസായി വി ടി സലിം , ലിപി അക്ബർ, സജീദ് ഖാൻ പനവേലിൽ, മൻസൂർ പള്ളൂർ, ഡോക്ടർ ജോൻസൻ, പുന്നക്കൻ മുഹമ്മദലി, തുടങ്ങിയവർ പ്രസംഗിച്ചു. പുസ്തകം അടുത്തമാസം ഒമാനിലെ സൗഹൃദ സദസിൽ പ്രകാശിപ്പിക്കുകയും, പ്രമുഖരെ പങ്കെടുപ്പിച്ച് ചർച്ച നടത്തുകയും ചെയ്യുമെന്ന് ഗ്രന്ഥകാരനായ സിദ്ദീഖ് ഹസൻ പറഞ്ഞു.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *