വായ്പ സബ്‌സിഡി ക്കായുള്ള അപേക്ഷകൾ
15/11/2022 മുതൽ ഓൺലൈൻ ആയി നൽകാം.

കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഭവന പദ്ധതി പ്രകാരമുള്ള സബ്‌സിഡിക്കായി അർഹതയുള്ള പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് നവംബർ 15 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി www.pravasikerala.org ൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം.

അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
• ഗുണഭോക്താവ് പ്രവാസി ക്ഷേമ നിധിയിലെ സജീവ അംഗമായിരിക്കണം
• 01. 04. 2022നോ അതിനു ശേഷമോ എടുക്കുന്ന വായ്പ ഉപയോഗിച്ച് വീട് വെക്കുന്നവർക്ക് മാത്രമാണ് സബ്സിഡിക്ക് അർഹതയുായിരിക്കുക.
• അംഗത്തിനോ ജീവിത പങ്കാളിക്കോ സ്വന്തമായി വാസയോഗ്യമായ വീടുണ്ടായിരിക്കാൻ പാടില്ല.
• അംഗത്തിന്റെയോ ജീവിത പങ്കാളിയുടേയോ പേരിൽ സ്വന്തമായി വീട് നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം കേരളത്തിൽ ഉണ്ടായിരിക്കേതാണ്.
• പങ്കാളിയുടെ പേരിലാണെങ്കിൽ ടി സ്ഥലത്ത് പദ്ധതി പ്രകാരം വീട് നിർമിക്കുന്നതിനുള്ള പങ്കാളിയുടെ സമ്മത പത്രം.
• സ്ഥലം ഉൾപ്പടെ വീട്/ഫ്ളാറ്റ് വാങ്ങുന്നതിനും ഭവന നിർമാണത്തിനുമായി ബേങ്കുകളിൽ നിന്നും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന വായ്പകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്.
• ലഭ്യമാകുന്ന യോഗ്യമായ അപേക്ഷകളിൽ നിന്നും വാർഷിക വരുമാനം ഏറ്റവും കുറവുള്ളവർക്ക് മുൻഗണന നൽകുന്ന വിധത്തിലാവും പദ്ധതി ആനുകൂല്യം ലഭ്യമാവുക. അപ്രകാരം അപേക്ഷ പരിശോധിക്കുവാൻ കഴിയാത്ത അവസരത്തിൽ അംഗത്വ സീനിയോരിറ്റി അനുസരിച്ചും അർഹരായവർക്ക് ആനുകൂല്യം നൽകുന്നതാണ്.
• 20 ലക്ഷം രൂപ വരെയുള്ള വായിപകൾക്ക് 5 ശതമാനം വായ്പാ സബ്സിഡി പരമാവധി (1 ലക്ഷം രൂപ) സബ്സിഡിയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
• ഭവന വായ്പ അനുവദിച്ച ബേങ്കുകൾ/ ധനകാര്യ സ്ഥാപനങ്ങളിലെ ഗുണഭോക്താവിന്റെ വായ്പാ അക്കൗിലേയ്ക്ക് ലഭിച്ച വായ്പാതുകയുടെ ആനുപാതികമായി നൽകുന്നതാണ്
അപ്ലോഡ് ചെയ്യേണ്ട രേഖകൾ
• അപേക്ഷകന്റെ ഒപ്പ്, ഫോട്ടോ.
• മറ്റ് ആധികാരിക രേഖകൾ (ഐ ഡി പ്രൂഫ്, ആധാർ കാർഡ്, പാൻകാർഡ്)
• അംഗത്തിന്റെ/ജീവിത പങ്കാളിയുടെ പേരിൽ സ്വന്തമായി വീടില്ല എന്ന് തെളിയിക്കുന്ന ആധികാരിക രേഖ (ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ/വില്ലേജ് ഓഫീസറിൽ നിന്നും)
• അംഗത്തിന്റെ/ജീവിത പങ്കാളിയുടെ പേരിൽ സ്വന്തമായി വീട് നിർമിക്കാൻ അനുയോജ്യമായ സ്ഥലം കേരളത്തിൽ ഉണ്ട് എന്ന് തെളിയിക്കുന്ന ആധികാരിക
• രേഖ (ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ/വില്ലേജ് ഓഫീസറിൽ നിന്നും)
• അനുയോജ്യമായ സ്ഥലം ജീവിത പങ്കാളിയുടെ പേരിലാണെങ്കിൽ പങ്കാളിയുടെ നിശ്ചിത ഫോർമാറ്റിലുള്ള സമ്മതപത്രവും അംഗവുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റും.
• വരുമാന സർട്ടിഫിക്കറ്റ്. (ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും)
• അപേക്ഷകന്റെ ബേങ്ക് അക്കൗണ്ട് രേഖ (ബാങ്ക് അക്കൗിലെ പേരും ബോർഡിലെ അംഗത്വ രേഖയിലെ പേരും വ്യത്യസ്തമാണെങ്കിൽ (വൺ ആന്റ് ദി സെയിം സർട്ടിഫിക്കറ്റ്)
• ഭവന വായ്പ നൽകിയ ബേങ്കിൽ നിന്നും വായ്പ അനുവദിച്ചതു സംബന്ധിച്ച വിശദാംശങ്ങളും അനുവദിച്ച ബാങ്കിന്റെ കത്തും
• ബേങ്കിൽ നിന്നും അനുവദിച്ച വായ്പാ തുകയിൽ നിന്നും ലഭിച്ച തുകയുടെ വിശദാംശങ്ങൾ അടങ്ങിയ ബേങ്കിൽ നിന്നുമുള്ള രേഖ. (രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് ലഭ്യമാക്കേത്‌.

Leave a Reply

Your email address will not be published. Required fields are marked *