"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കമ്പവലി, കുട്ടികളുടെ കലാകായിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം, ആദരം,ഗാനമേള
തുടങ്ങി വിവിധ പരിപാടികൾ സംഗമത്തിൽ അരങ്ങേറി.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള സമ്മാനങ്ങൾക്ക് പുറമേ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകപ്പെട്ടു. വാശിയേറിയ കമ്പവലി മത്സരങ്ങൾക്കും വിവിധ കലാകായിക മത്സരങ്ങൾക്കും ശേഷം തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ കൂട്ടായ്മയുടെ പ്രസിഡൻ്റ് കെ.എസ് ജാസിം അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ എം സി സി ജനറൽ സെക്രട്ടരി റഹീം വറ്റല്ലൂർ ഉത്ഘാടനം ചെയ്തു. സയ്യിദ് ഏ കെ കെ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു.സെക്രട്ടരി കെ.ടി.അബ്ദുല്ല സ്വാഗതവും കെ.പി മുനീർ നന്ദിയും പറഞ്ഞു.
സമ്മേളനത്തിൽ കുറ്റിയാടിയുടെ പ്രിയപ്പെട്ട ഗായകൻ ഷമീർ ഷർവാനി, കെ എസ് മുഹമ്മദലി, കോമത്ത് കരീം, ഹമീദ് കുറ്റിയിൽ ബർക്ക, ചാത്തോത്ത് അമ്മത്, എന്നിവരെയും ഗായിക ധന്യ കൃഷ്ണദാസ് ഗായകൻ ഗഫൂർ കുറ്റിയാടി എന്നിവരെയും ആദരിച്ചു.
വാശിയേറിയ കമ്പവലിയുടെ റഫറി ഖാലിദ് കുന്നുമ്മൽ ആയിരുന്നു.
സ്നേഹസംഗമം 2022 ൽ നടന്ന വിവിധ കലാകായിക മത്സരങ്ങൾക്കും സ്വീകരണ ചടങ്ങിനും ഒമാൻകുറ്റിയാടി കൂട്ടായ്മയുടെ ഭാരവാഹികളായ ജസീൽ കുറ്റിയാടി, അനസുദ്ദീൻ കുറ്റിയാടി, സാജിർ കുറ്റിയാടി, നാസർ കമ്മന, സുബൈർ വലകെട്ട്, ഫായിസ് എൻ കെ, നാസർ മിഡിൽ ഈസ്റ്റ്, നസീർ കമ്പനി, കെ.ഇ ഫൈസൽ, ഫസൽ കാപുങ്കര, ബഷീർ കെ വി, മുനീർ കെ .പി, അബ്ദുല്ല കെ ടി, ജാസിം കെ.എസ്, സയ്യിദ് ഏ കെ കെ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ഷമീർ ഷർവാനിയുടെ നേതൃത്വത്തിൽ നടന്ന
ഗാനമേളയിൽ ധന്യ കൃഷ്ണദാസ്, ഗഫൂർ കുറ്റിയാടി, സുബൈർ വലകെട്ട് ,തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം കൂട്ടായ്മയിലെ അംഗങ്ങളും പാട്ടുകൾ പാടി.