"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
താമസ കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിൽ ചോർച്ചയുണ്ടായാൽ നടപടി. 200 റിയാൽ പിഴ ഈടാക്കുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.
മലിനജലം ഒഴുക്കുന്ന പൈപ്പിലോ കെട്ടിടങ്ങളോട് ചേർന്ന് മാലിന്യങ്ങൾക്കുള്ള ചാലുകളിലോ ചോർച്ച ഉണ്ടാകുന്നത് പരിസര മലിനീകരണത്തിന് കാരണമാകുമെന്നുവെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ മലിനജലം പുറത്തേക്ക് ഒഴുകുന്നതിന് ഉത്തരവാദികളായ കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു. പൊതുസ്ഥലത്തും മറ്റും കെട്ടിടങ്ങളിൽ നിന്ന് മലിന ജലം എത്തുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ ഉയരാറുണ്ട്. മാലിന്യം ഒഴിവാക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഒരുക്കണം. വിവിധ ഭാഷകളിൽ നൽകിയ മുന്നറിയിപ്പിലാണ് നഗരസഭ ഇക്കാര്യം വ്യക്തമാക്കിയത്.