ബീച്ചുകളിൽ കാറുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ബീച്ചുകളിൽ ഇറക്കുന്നതിന് വിലക്കുണ്ട്. നിയമലംഘകർക്കെതിരെ പിഴ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ബീച്ചുകളിൽ വാഹനങ്ങൾ ഓടിക്കുന്നത് നിയമലംഘനമാണെന്നും നഗരസഭ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് പിഴയോ രണ്ട് മാസത്തിൽ കൂടാത്ത തടവോ ശിക്ഷ ലഭിക്കും.

അതേസമയം, തണുത്ത കാലാവസ്ഥയിലേക്ക് മാറി തുടങ്ങിയതോടെ രാവിലെ സമയങ്ങളിലും വൈകുന്നേരങ്ങളിലും രാത്രി കാലങ്ങളിലും കടൽ തീരങ്ങളിൽ എത്തുന്നവർ വർധിച്ചിട്ടുണ്ട്. വൈകീട്ടാണ് കുട്ടികളും കുടുംബങ്ങളും കൂടുതലായി എത്തിന്നത്. ഈ സമയം ബീച്ചുകളിൽ വാഹനങ്ങൾ ഓടിക്കുന്നത് ഇവിടെ എത്തുന്നവരുടെ സുരക്ഷയെ ബാധിക്കുകയാണ്.
കുട്ടികൾ അടക്കമുള്ളമവർ അപകടത്തിൽ പെടുന്നതിന് ഇത് കാരണമാകും. ഈ സാഹചര്യത്തിലാണ് നഗരസഭ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *