"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ തൻമിയ 2022 എന്ന പേരിൽ ഖുർ ആൻ വിജ്ഞാന പരീക്ഷയും അവാർഡ് ദാനവും ഖുർആൻ സമ്മേളനവും സംഘടിപ്പിച്ചു
മസ്‌കറ്റിലെ വാദി കബീറിലുള്ള ഇബ്നു കൽ ദൂൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ പതിനൊന്ന് വെള്ളിയാഴ്ച വൈകിട്ട് 7:30 മുതൽ ആരംഭിച്ച സമ്മേളനത്തിൽ വിശുദ്ധ ഖുർആൻ വ്യക്തി കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയിൽ ഖുർആൻ സമ്മേളനം , പതിനാറാമത് സിലബസ് പ്രകാശനം, ഖുർ ആൻ വിജ്ഞാന പരീക്ഷ അവാർഡ് ദാനം , മദ്റസ പൊതുപരീക്ഷകളിൽ ഒമാനിൽ നിന്ന് ഉന്നത വിജയം നേടിയവർക്കുമുള്ള അവാർഡ് ദാനം, വെളിച്ചം പുതിയ മൊഡ്യൂൾ പ്രകാശനം തുടങ്ങിയ പരിപാടികൾ നടന്നു.
ഐ സി എസ് ഒമാൻ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഷാഹി ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ സംബന്ധിച്ചു