"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള കായിക മത്സരമായ മസ്കറ്റ് അൽമോജ് മാരത്തോണിന് തുടക്കമായി. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷം മാരത്തോൺ ഉണ്ടായിരുന്നില്ല . ഈവർഷം 42 കിലോമീറ്റർ , 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ ഇനങ്ങളിലായി 12000 ത്തിലധികം ആളുകളാണ് പങ്കെടുക്കുന്നത് . കുട്ടികൾക്കായി മൂന്ന് കിലോമീറ്റർ, രണ്ട് കിലോമീറ്റർ, ഒരു കിലോമീറ്റർ ഇനങ്ങളൂം ഉണ്ട്. ഇന്ന് 42 ,21 ,10 കിലോമീറ്റർ മത്സരങ്ങൾ നടന്നു. അവസാന ദിവസമായ നാളെ 5 കിലോമീറ്റർ, 3 കിലോമീറ്റർ,2 കിലോമീറ്റർ,1 കിലോമീറ്റർ എന്നിവ നടക്കും