ഡ്രോൺ, ലേസർ ഷോകളും അനുബന്ധ പരിപാടികളും നടക്കും

നവംബർ 18, 19 തീയതികളിൽ മസ്‌കറ്റ് ഗവർണറേറ്റിന്റെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലും നവംബർ 18-ന് ദോഫാർ ഗവർണറേറ്റിലും നവംബർ 23-ന് മുസന്ദം ഗവർണറേറ്റിലും ആഘോഷങ്ങൾ നടക്കും.

നവംബർ 18 ന് 52-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒമാനിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഒമാനിലെ ഓരോ ഗവർണറേറ്റിൽ നിന്നും ഒരു വിലായത്ത് വീതം മനോഹരമായി അലങ്കരിച്ചു. തിളങ്ങുന്ന ഡ്രോൺ, ലേസർ ഷോകളും അനുബന്ധ പരിപാടികളും നടക്കും

നവംബർ 18, 19 തീയതികളിൽ മസ്‌കറ്റ് ഗവർണറേറ്റിന്റെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ സജീവമായ ആഘോഷങ്ങൾ നടക്കും. നവംബർ 18-ന് ദോഫാർ ഗവർണറേറ്റിലും നവംബർ 23-ന് മുസന്ദം ഗവർണറേറ്റിലും സമാനമായ ഷോകൾ നടക്കുമെന്നുംസെക്രട്ടേറിയറ്റ് ജനറൽ ഓഫ് നാഷണൽ സെലിബ്രേഷൻസ് സെക്രട്ടറി ജനറൽ ഷെയ്ഖ് സബ്ബാ ഹംദാൻ അൽ സാദി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു

നവംബർ 18 ന് ദോഫാർ ഗവർണറേറ്റിലെ അൽ നാസർ പരേഡ് ഗ്രൗണ്ടിൽ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ അധ്യക്ഷതയിൽ സൈനിക പരേഡും ആഘോഷങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഷെയ്ഖ് സബ്ബാ ഹംദാൻ അൽ സാദി ഒമാൻ വാർത്താ ഏജൻസിയോട് (ONA)  പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു

ഒമാനിലെ എല്ലാ വിലായത്തുകളിലും പൗരന്മാരുടെ പങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കും. മസ്‌കറ്റ് ഗവർണറേറ്റിൽ അൽ ബുസ്താൻ റൗണ്ട് എബൗട്ടിൽ നിന്ന് അൽ ബറാക്ക പാലസ് റൗണ്ട് എബൗട്ട് വരെ ഒമാൻ പതാക ഉയർത്തിയിട്ടുണ്ടെന്നും റോഡിന്റെ ഇരുവശങ്ങളിലും അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *