ഒമാൻ കുറ്റ്യാടി കൂട്ടായ്മയുടെ സ്നേഹ സംഗമം 2022 നവംബർ പതിനൊന്ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിമുതൽ സീബിലെ ശരാദി നൂർ ഹൈപ്പർ മാർക്കറ്റിനു പിൻവശത്തു നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുറ്റ്യാടിയുടെ പ്രിയ ഗായകർ ഷമീർ ഷർവാണി, ഗഫൂർ കുറ്റ്യാടി, ധന്യ കൃഷ്ണകുമാർ എന്നിവർ അണിയിച്ചൊരുക്കുന്ന ഗാനവിരുന്നും, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കമ്പവലി, മുതിർന്ന കുറ്റ്യാടി പ്രദേശത്തുകാരെ ആദരിക്കൽ, മറ്റു വിവിധ കലാപരിപാടികളും അതിനോടനുബന്ധിച്ചു നടക്കും.